ഭീകര പ്രവര്‍ത്തനം: മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ പാക്കിസ്താന്റെ പങ്ക് പരാമര്‍ശിച്ച് കമല


SEPTEMBER 24, 2021, 11:57 AM IST

വാഷിംഗ്ടണ്‍: ആഗോള തീവ്രവാദം വളര്‍ത്തുന്നതില്‍ പാക്കിസ്താനുള്ള പങ്ക് പരാമര്‍ശിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിലായിരുന്നു ഇത്.

പാക്കിസ്താനില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാകണമെന്നും കമല ആവശ്യപ്പെട്ടു. അതേസമയം ഒരു നടപടിയും അമേരിക്കയുടെയും ഇന്ത്യയുടെയും സുരക്ഷയെ ബാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രി മോഡി വ്യാഴാഴ്ചയാണ് വൈറ്റ് ഹൗസില്‍ വൈസ് പ്രസിഡന്റ് ഹാരിസുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയില്‍ ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചു. ജനാധിപത്യം, അഫ്ഗാനിസ്ഥാന്‍ , ഇന്തോ-പസഫിക് എന്നിവയുള്‍പ്പെടെയുള്ള പൊതു താല്‍പ്പര്യമുള്ള ആഗോള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

'തീവ്രവാദത്തിന്റെ പ്രശ്‌നം വന്നപ്പോള്‍, വൈസ് പ്രസിഡന്റ് ആ വിഷയത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെ പരാമര്‍ശിച്ചു,' പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഭീകരവാദത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല പറഞ്ഞു.

'ഇത് അമേരിക്കയുടെ സുരക്ഷയെയും ഇന്ത്യയുടെ സുരക്ഷയെയും ബാധിക്കാതിരിക്കാന്‍ നടപടിയെടുക്കാന്‍ വൈസ് പ്രസിഡന്റ് പാകിസ്താനോട് ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ വസ്തുതയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയോടും നിരവധി പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ഇരയാണ് എന്ന വസ്തുതയോടും, ഇപ്പോള്‍ അത്തരം തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള പാകിസ്താന്റെ പിന്തുണയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കമലഹാരിസ് യോജിച്ചു.  ശ്രിംഗ്ല പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് ഇരു രാജ്യങ്ങളുടെ ബാധ്യതയാണെന്നും കമല ഹാരിസ് പറഞ്ഞു.

Other News