കെന്നഡി കുടുംബത്തിലെ യുവതി മയക്കുമരുന്നു കഴിച്ചു മരിച്ച നിലയില്‍


AUGUST 6, 2019, 3:32 PM IST

ബോസ്റ്റണ്‍: മുന്‍ സെനറ്റര്‍ റോബര്‍ട്ട് എഫ്. കെന്നഡിയുടെ കൊച്ചുമകള്‍ സെയ്രോസ് കെന്നഡി (22) അമിതമായി മയക്കുമരുന്നു കഴിച്ചതിനെ തുടര്‍ന്നു മരിച്ചു.

വീട്ടില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഇവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അധികം താമസിയാതെ മരണം സ്ഥിരീകരിച്ചു. സെയ്രോസ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കോളജ് വിദ്യാര്‍ഥിനിയായിരുന്നു. റോബര്‍ട്ട് എഫ് കെന്നഡിയുടെ വിധവ ഈതല്‍ താമസിച്ചിരുന്ന വീട്ടിലായിരുന്നു സെയ്രോസ് താമസിച്ചിരുന്നത്. മുന്‍പും കെന്നഡി കുടുംബത്തിലെ പലര്‍ക്കും അപകടമരണം സംഭവിച്ചിട്ടുണ്ട്.

മരണത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അസി. ഡിസ്ട്രിക്ട് അറ്റോര്‍ണി അറിയിച്ചു.പി പി ചെറിയാന്‍

Other News