കര്‍ഷക കൂട്ടക്കൊല ചോദിച്ച് കെന്നഡി സ്‌കൂള്‍ വിദ്യാര്‍ഥികള്‍; സംഭവം അപലപനീയമെന്ന് നിര്‍മല സീതാരാമന്‍


OCTOBER 13, 2021, 11:59 PM IST

ഹാര്‍വാര്‍ഡ്: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയെ അപലപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ വിദ്യാര്‍ഥികളുമായുള്ള സംഭാഷണത്തിനിടെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

ഇന്ത്യയിലെ കര്‍ഷക കൂട്ടക്കൊലയില്‍ പ്രധാനമന്ത്രിയും മറ്റു മുതിര്‍ന്ന മന്ത്രിമാരും മൗനം തുടരുന്നത് എന്തെന്നായിരുന്നു വിദ്യാര്‍ഥികളുടെ ചോദ്യം. അതിനു മറുപടിയായി ഇക്കാര്യം മാത്രം നിങ്ങള്‍ തിരഞ്ഞു പിടിച്ചു ചോദിച്ചല്ലോവെന്നും ലഖിംപുരിലെ സംഭവം അപലപനീയമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും പറഞ്ഞ നിര്‍മല സീതാരാമന്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ രാജ്യത്തിന്റെ മറ്റു പല ഇടങ്ങളിലും നടക്കുന്നുണ്ടെന്നും വിശദീകരിച്ചു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാറുണ്ടെന്നും അതിലും ശ്രദ്ധ പതിപ്പിക്കണമെന്നുമായിരുന്നു മന്ത്രി ഉപദേശം.

Other News