ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് കാറിനുള്ളില്‍ ചൂടേറ്റു മരിച്ചു


AUGUST 6, 2019, 3:17 PM IST

ഗാര്‍ലന്റ് (ഡാളസ്): റിച്ചാര്‍ഡ്‌സണ്‍ സിറ്റി അതിര്‍ത്തിയില്‍ അരാഫൊ ജൂപിറ്റര്‍ റോഡില്‍ ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുട്ടി കാറിനകത്ത് ചൂടേറ്റു മരിച്ചു.

കുട്ടിയുടെ പിതാവ് കാറിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടനെ പൊലീസില്‍ വിവരം അറിയിച്ചു. അവര്‍ എത്തുന്നതിനു മുന്‍പ് തന്നെ കുഞ്ഞു മരിച്ചിരുന്നു. എത്ര നേരം കുട്ടി കാറില്‍ തനിച്ചിരുന്നുവെന്നും പിതാവ് എവിടെ പോയിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡാലസില്‍ ഈ ആഴ്ച ഉയര്‍ന്ന താപനിലയായിരിക്കുമെന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം 95 ഡിഗ്രി ഫാരന്‍ ഹീറ്റാണ് ഇവിടെ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ മാത്രം 24 കുട്ടികള്‍ ചൂടേറ്റു മരിച്ചിട്ടുണ്ട്. ഇതില്‍ നാലു പേര്‍ ടെക്‌സസിലാണ്. ജൂലൈ മൂന്നിനായിരുന്നു ഡന്റണില്‍ രണ്ടു വയസ്സുള്ള കുട്ടി കാറിനകത്തു ചൂടേറ്റു മരിച്ചത്. പി പി ചെറിയാന്‍

Other News