ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ കാമുകിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു


JULY 4, 2020, 7:09 PM IST

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്തമകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ കാമുകി കിംബര്‍ലി ഗില്‍ഫോയിലിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

സൗത്ത് ഡക്കോട്ടയില്‍ വെച്ചാണ്‌  അവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയയായത്.

മൗണ്ട് റഷ്‌മോറില്‍ വെള്ളിയാഴ്ച രാത്രി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനിരിക്കെയാണ് അവര്‍ക്ക് വൈറസ് ബാധയുള്ള വിവരം പുറത്തുവന്നത്.  ട്രംപ് ജൂനിയറിന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്.

ഇരുവരും പ്രസിഡന്റുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. കിംബര്‍ലിയും ട്രംപ് ജൂനിയറും അടുത്ത സമയത്ത് ഔദ്യോഗിക വിമാനയാത്രകള്‍ നടത്തിയിട്ടില്ല. അവള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

'പരിശോധനാ ഫലം പോസിറ്റീവ് ആയതിന് ശേഷം, വ്യാപനം  പരിമിതപ്പെടുത്താന്‍ കിംബര്‍ലിയെ ഉടന്‍ തന്നെ ക്വാറന്റൈനിലാക്കി. ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ല. രോഗലക്ഷണമില്ലാത്തതിനാല്‍ രോഗനിര്‍ണയം ശരിയാണെന്ന് ഉറപ്പുവരുത്താന്‍ വീണ്ടും പരിശോധനനടത്തും.

എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ വരാനിരിക്കുന്ന എല്ലാ പരിപാടികളും റദ്ദാക്കും,' ചീഫ് ഓഫ് സ്റ്റാഫ് സെര്‍ജിയോ ഗോര്‍ ട്രംപ് വിക്ടറി ഫിനാന്‍സ് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 'ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ പരിശോധനാ ഫലം  നെഗറ്റീവ് ആണ്. പക്ഷേ മുന്‍കരുതല്‍ എന്ന നിലയില്‍ സ്വയം ഒറ്റപ്പെടുകയും എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയും ചെയ്യും.'

 ട്രംപ് ജൂനിയര്‍ (42), ഗില്‍ഫോയ്ല്‍ (51) എന്നിവര്‍ വിമാനത്തില്‍ പോകുന്നതിനു പകരം ഡ്രൈവ് ചെയ്തായിരിക്കും കയറുന്നതിനേക്കാള്‍ വീട്ടിലേക്ക് പോകുന്നതെന്നും വൃത്തങ്ങള്‍ അറിയിച്ചു.

മുന്‍ ഫോക്‌സ് ന്യൂസ് അവതാരകയായ ഗില്‍ഫോയ്ല്‍, പ്രസിഡന്റിന്റെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണമായ ട്രംപ് വിക്ടറി ഫിനാന്‍സ് കമ്മിറ്റി 2020 ന്റെ ദേശീയ ചെയര്‍ ആയി സേവനമനുഷ്ഠിക്കുകയാണ്. മാത്രമല്ല ധനസമാഹരണത്തില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവളും ട്രംപ് ജൂനിയറും പലപ്പോഴും ധനസമാഹരണ പരിപാടികള്‍ക്ക് ഒരുമിച്ചാണ് നേതൃത്വം നല്‍കുന്നത്.

Other News