വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുന്നാള്‍ ഒക്ടോബര്‍ 13 ന് 


OCTOBER 10, 2019, 8:57 PM IST

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് സിറോ മലബാര്‍ കത്തോലിക്കാ ഇടവക ദേവാലയത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ തോമാശ്ശീഹായുടെയും തിരുനാളുകള്‍ സംയുക്തമായി ടോംകിന്‍സ് അവന്യൂവിലെ സെന്റ് ജോസഫ് പള്ളിയില്‍ വച്ച് ഭക്തി നിര്‍ഭാരമായ തിരുന്നാള്‍ കുര്‍ബാനയോടും പ്രദക്ഷിണത്തോടും കുടി ഒക്ടോബര്‍ 13 ന് ആഘോഷിക്കുന്നു.

 ഉച്ചകഴിഞ്ഞ് നാലുമണിക്ക് ആരംഭിക്കുന്ന ആഘോഷകരമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു ശേഷം കൊടികള്‍, മുത്തുക്കുടകള്‍, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ തിരുസ്വരൂപങ്ങളും, തിരുശേഷിപ്പും എഴുന്നെള്ളിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദിക്ഷിണം തിരുനാളിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. പള്ളിയിലെ തിരുകര്‍മങ്ങള്‍ക്കും പ്രദക്ഷിണത്തിനും ശേഷം വിഭവസമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 

കോട്ടയം  അതിരമ്പുഴ സ്വദേശിയും സ്റ്റാറ്റന്‍ ഐലന്‍ഡ് ഇടവകാംഗവുമായാ ജേക്കബ് പോള്‍ വടക്കേടവും കുടുംബവുമാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്. തിരുനാളിനു ഒരുക്കമായുള്ള നവനാള്‍ പ്രാര്‍ത്ഥനയും പരിശുദ്ധകുര്‍ബാനയുടെ വാഴ്‌വും തിരുനാള്‍ വരെയുള്ള എല്ലാ ഞായറാഴ്ച്ചകളിലും വിശുദ്ധ കുര്‍ബാനയോടുകൂടി വൈകുന്നേരം 4.30 ന് നടത്തപ്പെടുന്നു.

Other News