പോലീസ് പരിഷ്‌കരണം: ഉഭയകക്ഷി ചര്‍ച്ചകളില്‍ ധാരണയായെന്ന് നേതാക്കള്‍


JUNE 25, 2021, 9:16 AM IST

വാഷിംഗ്ടണ്‍: പോലീസ് പരിഷ്‌കരണ പാക്കേജിന്റൈ ചട്ടക്കൂടിനെക്കുറിച്ച് ചര്‍ച്ചകളിലൂടെ ധാരണയിലെത്തിയതായി ഉഭയകക്ഷി നേതാക്കള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

''മാസങ്ങളോളം നല്ല വിശ്വാസത്തോടെ പ്രവര്‍ത്തിച്ച് , ഉഭയകക്ഷി പോലീസ് പരിഷ്‌കരണത്തിനുള്ള പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു ചട്ടക്കൂടിനെക്കുറിച്ച് ഞങ്ങള്‍ ധാരണയിലെത്തി,'' കാരെന്‍ ബാസ് (ഡെമോക്രാറ്റ്-കാലിഫോര്‍ണിയ.), സെനറ്റര്‍ ടിം സ്‌കോട്ട് (റിപ്പബ്ലിക്കന്‍ സൗത്ത് കരോലിന ), സെനറ്റര്‍ കോറി ബുക്കര്‍ (ഡെമോക്രാറ്റ് ന്യൂജെഴ്‌സി) എന്നിവര്‍  വ്യാഴാഴ്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ജോര്‍ജ്ജ് ഫ്‌ളോയിഡിനു നേരിട്ട പോലീസ് അതിക്രമത്തിന് നീതി തേടിയുള്ള ശ്രമത്തിന്‍റെ ഭാഗമായി പോലീസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഒരു നിയമം മാര്‍ച്ചില്‍ സഭ പാസാക്കിയെങ്കിലും ബാസ്, സ്‌കോട്ട്, ബുക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിഷ്‌കരണ ചര്‍ച്ചകള്‍ തുടരുകയായിരുന്നു.

മിനിയാപൊളിസില്‍ ജോര്‍ജ്ജ് ഫ്‌ലോയ്ഡ് എന്ന കറുത്ത മനുഷ്യനെ പോലീസ് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ ബാസ് രാജ്യത്ത് പൊലീസിന്റെ പ്രവര്‍ത്തന ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന ബില്‍ അവതരിപ്പിച്ചിരുന്നു.

പോലീസിന്റെ ക്രൂരതയും വ്യവസ്ഥാപരമായ വംശീയതയും ആരോപിച്ച് രാജ്യവ്യാപകമായി നടന്നുവരുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധത്തെ ആളിക്കത്തിക്കുന്നതായിരുന്നു ഫ്‌ലോയിഡിന്റെ കൊലപാതകം.

രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണ ബാസിന്റെ ബില്‍ സഭ പാസാക്കിയെങ്കിലും, റിപ്പബ്ലിക്കന്‍  പിന്തുണയില്ല ലഭിച്ചില്ല.

ഫ്‌ലോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന്, പോലീസ് പരിഷ്‌കരണം പക്ഷപാതപരമായിരിക്കില്ലെന്ന് വ്യക്തമാക്കി സ്‌കോട്ട് സ്വന്തമായി ഒരു പോലീസ് പരിഷ്‌കരണ ബില്‍ ജസ്റ്റിസ് ആക്റ്റ് അവതരിപ്പിച്ചു. അതും മതിയായ പിന്തുണ നേടുന്നതില്‍ പരാജയപ്പെട്ടു.

ഇപ്പോള്‍ വരെ, ബാസ്, ബുക്കര്‍, സ്‌കോട്ട് എന്നിവര്‍ ചര്‍ച്ചകള്‍ എങ്ങനെ നടന്നുവെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. അതേസമയം ഒരു കരാറില്‍ എത്തിച്ചേരാമെന്ന ശുഭാപ്തിവിശ്വാസം ഉയര്‍ന്നുവന്നിട്ടുണ്ട്.സമിതി സ്വയം നിര്‍ണയിച്ച സമയ പരിധിക്കുമുമ്പ് വെള്ളിയാഴ്ച പ്രാരംഭ കരാര്‍ ഉണ്ടാകും.

Other News