ആമി കോണി ബാരറ്റിന് വോട്ട് രേഖപ്പെടുത്തുമെന്ന് ലിസ മുര്‍കോവ്‌സ്‌കി


OCTOBER 25, 2020, 8:43 AM IST

വാഷിംഗ്ടണ്‍: അലാസ്‌കയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിസ മുര്‍കോവ്‌സ്‌കി സുപ്രിം കോടതിയിലേക്കുള്ള ട്രംപിന്റെ നോമിനി ജഡ്ജ് ആമി കോണി ബാരറ്റിന് വോട്ട് രേഖപ്പെടുത്തുമെന്ന് അറിയിച്ചു. 

ആമി കോണി ബാരറ്റനെ നോമിനേറ്റ് ചെയ്തതില്‍ കടുത്തപ്രതിഷേധം രേഖപ്പെടുത്തിയിരുന്ന റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്നു ലിസ. ബാരറ്റിന് അന്തിമ വോട്ടെടുപ്പില്‍ സ്ഥിരീകരണം ലഭിച്ചതോടെയാണ് മുര്‍കോവ്‌സ്‌കി തന്റെ പ്രഖ്യാപനം നടത്തിയത്. 

ഡെമോക്രാറ്റുകള്‍ ബാരറ്റിനെ എതിര്‍ത്തു വോട്ടു ചെയ്യുമെങ്കിലും റിപ്പബ്ലിക്കന്മാര്‍ക്ക് ഇപ്പോഴും തങ്ങളുടെ ഭൂരിപക്ഷമുള്ളതിനാല്‍ ആമി ജയം നേടുമെന്നുറപ്പാണ്. 

നോമിനിയെ തെരഞ്ഞെടുത്ത പ്രക്രിയയെ താന്‍ എതിര്‍ക്കുന്നുവെന്ന് സെനറ്റില്‍ നടത്തിയ പ്രസംഗത്തില്‍ മുര്‍കോവ്‌സ്‌കി പറഞ്ഞിരുന്നു. വ്യക്തി എന്ന നിലയിലല്ല താന്‍ ആമിയെ എതിര്‍ക്കുന്നതെന്നും മുര്‍കോവ്‌സ്‌കി ചൂണ്ടിക്കാട്ടി.

Other News