തെക്കന്‍ കാലിഫോര്‍ണിയയില്‍ ഭൂചലനം


JUNE 4, 2020, 2:25 PM IST

ലോസ് ഏഞ്ചല്‍സ് : സതേണ്‍ കാലിഫോര്‍ണിയയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.  നാശനഷ്ടങ്ങളെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ലോസ് ഏഞ്ചല്‍സിന് 150 മൈല്‍ (241 കിലോമീറ്റര്‍)  വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയ മരുഭൂമിയില്‍ ബുധനാഴ്ചയാണ്  5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് നിന്ന് നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സിയര്‍സ് വാലിയിലെ മൊജാവേ മരുഭൂമിക്ക് സമീപം ജനസംഖ്യ വളരെ കുറഞ്ഞ ഒരു പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. പക്ഷേ ലോസ് ഏഞ്ചല്‍സ് വരെ അകലെയുള്ള സതേണ്‍ കാലിഫോര്‍ണിയയിലുടനീളം ഇത് അനുഭവപ്പെട്ടു.

ഭൂകമ്പത്തിന്റെയും തുടര്‍ ചലനങ്ങളുടെയും ശക്തമായ ഒരു പരമ്പര കഴിഞ്ഞ വര്‍ഷം ജൂലൈ 4 നും 5നും ചെറുപട്ടണമായ റിഡ്ജ്‌ക്രെസ്റ്റില്‍ അനുഭവപ്പെട്ടിരുന്നു. ഭൂകമ്പമേഖലയായ കാലിഫോര്‍ണിയയില്‍ ഇത്തരം ഭൂകമ്പങ്ങള്‍ അസാധാരണമല്ല.

Other News