യു.എസില്‍ മലയാളിയായ പത്താംക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു


SEPTEMBER 9, 2019, 6:34 PM IST

ന്യൂയോര്‍ക്ക്: ഡോക്ടര്‍ ദമ്പതികളായ ഡോ.സാബുവിന്റെയും ഡോ.മേരി ജോണിന്റെയും മകന്‍ ജോണ്‍ സാബു (15) ട്രെയിന്‍ തട്ടി മരിച്ചതായി റിപ്പോര്‍ട്ട്.  ഹ്യൂലറ്റ് ഹൈസ്‌കൂളില്‍ ടെന്‍ത്ത് ഗ്രേഡ് വിദ്യാര്‍ഥിയായിരുന്നു മരിച്ച ജോണ്‍ സാബു. റെയില്‍റോഡിന് എതിര്‍വശമുളള സ്‌കൂളില്‍ ജോണിനെ  ഇറക്കിയിട്ട് മാതാപിതാക്കള്‍ ജോലിക്കു പോവുകയായിരുന്നു. എന്നാല്‍ അത്യാവശ്യം വേണ്ട ഫയലെടുക്കാനായി തിരിച്ചുവന്ന ജോണ്‍ ഏറെ തിടുക്കത്തില്‍ റെയില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

അതേസമയം റെയില്‍റോഡ് ബാരിയര്‍ കാണാതെ പോയതാണോ എന്ന് തിട്ടപ്പെടുത്താനായിട്ടില്ല. കുറവിലങ്ങാട് സ്വദേശിയാണ് ഡോ.സാബു ജോണ്‍ ആര്യപ്പള്ളില്‍. ഡോ.മേരി ജോണ്‍ മല്ലപ്പള്ളില്‍ തിരുവല്ല സ്വദേശിയും. സഹോദരന്‍ ജേക്കബ്.

സെപ്റ്റംബര്‍ 9 ന് വൈകീട്ട് 5.30 മുതല്‍ ഒമ്പതുവരെ പാര്‍ക് ഫ്യൂണറല്‍ ഹോമില്‍ വേക് സര്‍വീസ് (2175 ജെറീക്കോ ടേണ്‍പൈക്, ന്യൂഹൈഡ് പാര്‍ക്, ന്യൂയോര്‍ക്ക് 11040).സെപ്റ്റംബര്‍ 10 ന് സംസ്‌കാര ശുശ്രൂഷകള്‍ ഓള്‍ഡ് ബെത്ത് പേജിലുളള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍. തുടര്‍ന്ന് സെന്റ് ചാള്‍സ് സെമിത്തേരിയില്‍ സംസ്‌കാരം.

Other News