മുന്‍കാമുകിയെ കൊന്ന്  തലച്ചോറും ഹൃദയവും ശ്വാസകോശവും തിന്നു;നിരപരാധിയെന്ന് കോടതിയിൽ നരഭോജി


JULY 28, 2019, 10:55 PM IST

ഇന്ത്യാന:മുന്‍ കാമുകിയെ കൊലപ്പെടുത്തി ശരീരം വെട്ടിമുറിച്ച്‌ ആന്തരിക അവയവങ്ങള്‍ ഭക്ഷിച്ചെന്നു നേരത്തെ കുറ്റസമ്മതം നടത്തിയ പ്രതി കോടതിയിൽ നിലപാട് മാറ്റി.38കാരന്‍ ജോസഫ് ഓബര്‍ഹാന്‍സ്ലിയാണ് 46കാരിയായ മുൻകാമുകി ടാമി ജോ ബ്ലാന്റണിന്റെ തലച്ചോറും ഹൃദയവും ശ്വാസകോശവും ആഹാരമാക്കിയത്.

ഇന്ത്യാനയിലെ ജെഫേഴ്‌സണ്‍വില്ലെയിൽ 2014ലായിരുന്നു ഞെട്ടിക്കുന്ന സംഭവം.ഇലക്ട്രിക് അറക്കവാള്‍ ഉപയോഗിച്ച്‌ തലയോട്ടി അറുത്തത്തുമാറ്റിയ  ശേഷമായിരുന്നു 'നരഭോജി'യുടെ ക്രൂരകൃത്യങ്ങള്‍.ടാമിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നായിരുന്നു കൊലപാതകം.

പോലീസ് അറസ്റ്റ് ചെയ്‌തപ്പോള്‍ കുറ്റങ്ങള്‍ ജോസഫ് എല്ലാം ഏറ്റുപറഞ്ഞിരുന്നു.ഇയാളുടെ മാനസിക നില ശരിയല്ലെന്നതിനാൽ നേരത്തെ കേസിൽ വിചാരണ നടന്നിരുന്നില്ല.ഇപ്പോൾ കേസ് കോടതിയില്‍ എത്തിയപ്പോൾ ജോസഫ് കുറ്റങ്ങള്‍ നിഷേധിക്കുകയാണ്.തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശുദ്ധ നുണകളാണെന്നാണ് ഇയാളുടെ വാദം.

ക്ലാര്‍ക്ക് കൗണ്ടി കോര്‍ട്ടില്‍ പത്ത് മിനിറ്റ് മാത്രം നീണ്ട ആമുഖ വിചാരണയില്‍ ജോസഫ് അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.നിശബ്ദത പാലിക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല.

തലച്ചോറിന്റെയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പകുതി ഭക്ഷണമാക്കിയെന്നും കൊലപാതകത്തിന് മുന്‍പ് ഇരയെ  ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ഇയാൾക്കെതിരായ കുറ്റപത്രത്തിൽ പറയുന്നു. 

മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രി ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാണ് വിചാരണയ്ക്കായി ഇയാളെ ഹാജരാക്കിയത്. 1998ല്‍ 17 കാരിയായ കാമുകിയെ മയക്കുമരുന്നിന്റ ലഹരിയിൽ വെടിവെച്ചിട്ട കേസിൽ ജയിലിലായിരുന്ന ജോസഫ്  പരോളില്‍ പുറത്തിറങ്ങിയപ്പോഴാണ് 'നരഭോജി'യായി മാറിയത്.

Other News