വാഷിംഗ്ടണ്‍ :മുന്‍ പ്രസിഡന്റിനെതിരെ അടുത്ത ആഴ്ച കുറ്റം ചുമത്തിയാല്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെടില്ലെന്ന് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. അങ്ങനെ ഒരു തീരുമാനം താന്‍ എടുക്കില്ലെന്നും ട്രംപാണ് അത് തീരുമാനിക്കേണ്ടതെന്നും പെന്‍സ് പറഞ്ഞു.
ഇതൊരു സ്വതന്ത്ര രാജ്യമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ തീരുമാനങ്ങള്‍ എടുക്കാം,'' ട്രംപിന്റെ മുന്‍ സഹായി ന്യൂ ഹാംഷെയറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മറ്റ് പല പ്രധാന വിഷയങ്ങളിലും മുന്‍ ബോസിനെ വിമര്‍ശിച്ചുകൊണ്ടിരിക്കെയാണ് പെന്‍സില്‍ നിന്ന് നിക്ഷ്പക്ഷമായ അഭിപ്രായം ഉണ്ടായിരിക്കുന്നതെന്നത് പ്രസക്തമാണ് .
2021 ജനുവരി 6-ന്, വാഷിംഗ്ടണില്‍ നടന്ന ഗ്രിഡിറോണ്‍ അത്താഴ വിരുന്നില്‍ ട്രംപിന്റെ നടപടികളെക്കുറിച്ചുള്ള രൂക്ഷമായ വിമര്‍ശനമായിരുന്നു പെന്‍സ് നടത്തിയത്. ജനുവരി 6 ലെ തെരഞ്ഞെടുപ്പ് അക്രമത്തിന്റെ പേരില്‍ മുന്‍ പ്രസിഡന്റിനു ചരിത്രം മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു
''തിരഞ്ഞെടുപ്പ് മറികടക്കാന്‍ എനിക്ക് അവകാശമുണ്ടെന്ന് മുന്‍ പ്രസിഡന്റ് പറഞ്ഞതായി എനിക്കറിയാം, പക്ഷേ ഡൊണാള്‍ഡ് ട്രംപിന്റെ വാദം തെറ്റാണ്,'' പെന്‍സ് പറഞ്ഞു. ''തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എനിക്ക് അവകാശമില്ല. പ്രസിഡന്റ് സ്ഥാനം അമേരിക്കന്‍ ജനതയുടേതാണ്, ആര് പ്രസിഡന്റാകണം എന്ന തീരുമാനം അമേരിക്കന്‍ ജനതയ്ക്ക് മാത്രമുള്ളതാണ്.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ 'പ്രാദേശിക തര്‍ക്കം' എന്ന് വിശേഷിപ്പിച്ചതിന്, മറ്റൊരു എതിരാളിയായ ഫ്‌ളോറിഡയിലെ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെയും പെന്‍സ് നിശിതമായി വിമര്‍ശിച്ചു. റഷ്യന്‍ അധിനിവേശം ഒരു പ്രദേശിക തര്‍ക്കമല്ല. ഒരു പരമാധികാര രാഷ്ട്രത്തിനെതിരായ പ്രകോപനമില്ലാത്ത ആക്രമണമായിരുന്നു അത്. അമേരിക്ക അതിനെ ശക്തിയോടെ നേരിടണം,'' പെന്‍സ് പറഞ്ഞു.
-പി പി ചെറിയാന്‍