ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായാല്‍ പൂര്‍ണമായും പിന്തുണക്കുമെന്ന് മിച്ചു മെക്കോണല്‍


FEBRUARY 27, 2021, 7:32 PM IST

വാഷിംഗ്ടണ്‍ ഡി സി: അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഡൊണള്‍ഡ് ട്രംപ് മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തെ പൂര്‍ണമായും പിന്തുണക്കുമെന്ന് യു എസ് സെനറ്റും മൈനോറിട്ടി ലീഡറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സീനിയര്‍ നേതാവുമായ മിച്ച മൈക്കോണല്‍ വ്യക്തമാക്കി. 

ജനുവരിയില്‍ നടന്ന കാപിറ്റോള്‍ ആക്രമണത്തില്‍ ട്രംപിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ഇംപീച്ച്‌മെന്റ് അതിജീവിച്ചാല്‍ പോലും സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ട്രംപിനാണെന്നും ട്രംപിനെതിരെ കോടതിയില്‍ ക്രിമിനല്‍ കേസുണ്ടാകുമെന്നും പരസ്യമായി പ്രസ്താവിച്ച വ്യക്തിയാണ് മിച്ചു മെക്കോണല്‍. എന്നാല്‍ യു എസ് സെനറ്റില്‍ ട്രംപിനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടുചെയ്ത സെനറ്റര്‍മാരില്‍ മിച്ചു മെക്കോണലും ഉള്‍പ്പെട്ടിരുന്നു. മിച്ചു മെക്കോണലിനെ ട്രംപും നിശിതമായി വിമര്‍ശിച്ചിരുന്നു. 

മിച്ചു മെക്കോണല്‍ നടത്തിയ പ്രസ്താവനയോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാത്ത അവസ്ഥയിലായിട്ടുണ്ട്.

Other News