പുതിയ തലമുറ നേതാക്കന്മാര്‍ക്ക് വഴിയൊരുക്കാന്‍ മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മിറ്റ് റോംനി പാര്‍ട്ടിവിട്ടു


SEPTEMBER 14, 2023, 7:59 AM IST

യൂട്ടാ: പുതിയ തലമുറ നേതാക്കന്മാര്‍ക്ക്' വഴിയൊരുക്കാന്‍ മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും യൂട്ടായിലെ സെനറ്ററുമായ മിറ്റ് റോംനി രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു. 2012 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന മിറ്റ് റോംനി നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനെ പുറത്താക്കാന്‍ വോട്ടുചെയ്തതിനുശേഷമാണ് പാര്‍ട്ടിയില്‍ നിന്ന് വിടവാങ്ങുന്നതയി ബുധനാഴ്ച പ്രഖ്യാപിച്ചത്. 2024 തെരഞ്ഞെടുപ്പിനുവേണ്ടി താന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലും രാജ്യത്തും പുതിയ തലമുറയില്‍ പെട്ട നേതാക്കള്‍ ഉയര്‍ന്നുവരണമെന്നാണ് മിറ്റ് റോംനിയുടെ കാഴ്ചപ്പാട്.  

77 കാരനായ ട്രംപും 80 കാരനായ പ്രസിഡന്റ് ബൈഡനും തന്റെവഴി പിന്തുടരണമെന്നും യുവ സ്ഥാനാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കാന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം ശക്തമായി നിര്‍ദ്ദേശിച്ചു.

''മറ്റൊരു ടേമിന്റെ അവസാനം, ഞാന്‍ 80-കളുടെ മധ്യത്തിലായിരിക്കും. സത്യം പറഞ്ഞാല്‍, ഇത് ഒരു പുതിയ തലമുറ നേതാക്കള്‍ക്കുള്ള സമയമാണ്, ''76കാരനായ റോംനി, ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. 'അവര്‍ ജീവിക്കുന്ന ലോകത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടത് അവരാണ്.'

മാന്യനും ധനികനുമായ മുന്‍ ഗവര്‍ണറും പരമ്പരാഗത യാഥാസ്ഥിതികനുമായ റോംനിയും അടുത്ത കാലത്തായി പക്ഷപാതത്തിന്റെ ഒരു പരുക്കന്‍ ബ്രാന്‍ഡ് സ്വീകരിക്കുകയും ചെയ്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മിലുള്ള നീണ്ട ഭിന്നതയുടെ പര്യവസാനമായിരുന്നു ഈ പ്രഖ്യാപനം.

Other News