ട്രംപിനെ സാക്ഷിയാക്കി പാകിസ്‌താനെതിരെ മോഡി 


SEPTEMBER 23, 2019, 12:39 AM IST

ഹൂസ്റ്റൺ:യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ സാക്ഷിയാക്കി ഹൗഡി മോഡി  വേദിയിൽ പാകിസ്‌താനു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താക്കീത് . ഭീകരവാദം വളർത്തുന്നവരുമായുള്ള യുദ്ധം അതിന്റെ അന്ത്യഘട്ടത്തിലാണ് . പാകിസ്ഥാന്റെ ഭീകരവാദത്തിന്റെ ഏറ്റവും വലിയ തെളിവുകളാണ് 9/11,26/11 എന്നിവ .

ആരാണ് ഭീകരവാദം വളർത്തുന്നതെന്ന് ലോകത്തിനറിയാം . ആർട്ടിക്കിൾ 370 റദ്ദാക്കിയത് ജമ്മു കാശ്‌മീരിന്റെ വികസനത്തിനു വേണ്ടിയാണ്.അഴിമതിയും ,ഭീകരവാദവും വളരുന്നത് തടയാനാണ് ആർട്ടിക്കിൾ 370 ഇല്ലാതാക്കിയത് .

ഭീകരവാദികൾ ഏറെ ചൂഷണം ചെയ്ത വകുപ്പാണത് . ഇന്ത്യ ഇന്ന് ആ വകുപ്പിനോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു.അത് തിരികെ കൊണ്ടു വരാൻ ഒരാൾക്കും ഇനി കഴിയില്ലെന്നും മോഡി വ്യക്തമാക്കി .

പറയാതെ പറഞ്ഞ് നയതന്ത്ര തലത്തിൽ വലിയ മേൽകയ്യാണ് മോഡി ഈ പരാമർശങ്ങളിലൂടെ കൈവരിച്ചത്.

Other News