അബ് കി ബാർ ട്രംപ് സർക്കാർ: മോഡി 


SEPTEMBER 22, 2019, 11:50 PM IST

ഹൂസ്റ്റൺ:പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് 2020ൽ തെരഞ്ഞെടുപ്പ് വിജയം ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി."അബ് കി ബാർ ട്രംപ് സർക്കാർ," പ്രധാനമന്ത്രി മോഡി പറഞ്ഞു. അടുത്ത ദീപാവലി പ്രസിഡന്റ് ട്രംപ് ആഘോഷിക്കുക വൈറ്റ്ഹൗസിലാവുമെന്നും മോഡി പ്രഖ്യാപിച്ചു.

ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വ്യക്തിയെന്നും, അമേരിക്കയുടെ ഏറ്റവും മഹാനായ പ്രസിഡന്റ് എന്നും, ഇന്ത്യയുടെ ഏറ്റവും ഉറച്ച മിത്രമെന്നും വിശേഷിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോഡി ഹൗഡി മോഡി പരിപാടിയിൽ  പ്രസിഡന്റ് ട്രംപിനെ സദസ്സിന് വിശദീകരിച്ചത്.

2017ൽ തന്റെ കുടുംബത്തെ പ്രസിഡന്റ് ട്രംപ് തനിക്ക് പരിചയപ്പെടുത്തിയത് ഓർമ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോഡി പറഞ്ഞു: "ഈ മുഹൂർത്തത്തിൽ ഞാൻ എന്റെ കുടുംബത്തെ അങ്ങേക്ക് പരിചയപ്പെടുത്തതാണ് പോകുകയാണ്. ദാ ഇവിടെയുള്ളവരടക്കമുള്ള മുഴുവൻ ഇന്ത്യക്കാരും..." ആ വാക്കുകൾ സദസ്സിൽ പടർത്തിയത് ഒരു വൈദ്യുത തരംഗം.

പ്രധാനമന്ത്രിയുടെ വാക്കുകൾ കൗതകത്തോടെ കേട്ടു നിന്ന പ്രസിഡന്റ് ട്രംപ് തന്റെ ഊഴം വന്നപ്പോൾ പ്രധാനമന്ത്രിക്ക് ജന്മദിനാശാംശകൾ നേർന്നുകൊണ്ടാണ് തന്റെ പ്രഭാഷണം ആരംഭിച്ചത്. കഴിഞ്ഞ പതിറ്റാണ്ട് കാലം കൊണ്ട് 300 മില്യൺ ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച പ്രധാനമന്ത്രിയാണ് മോഡിയെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. വരുന്ന വര്ഷം കൊണ്ട് 140 മില്യൺ ജനങ്ങൾ മധ്യവർഗമായി മാറുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. "ഇതെല്ലാം വിസ്മയകരമായ നേട്ടങ്ങളാണ്," ട്രംപ് പറഞ്ഞു.

ഇന്ത്യ മുൻ കാലത്ത്ഒരിക്കലും ചെയ്യാത്ത നിലവാരത്തിലുള്ള മൂലധന നിക്ഷേപമാണ് യു എസിൽ നടത്തുന്നതെന്ന് പ്രസിഡന്റ് ട്രംപ് ചൂണ്ടിക്കാട്ടി.  തന്റെ ഭരണകാലത്ത് സൃഷ്ടിക്കാൻ കഴിഞ്ഞ തൊഴിലുകളുടെ എണ്ണവും, ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയിട്ടുള്ള സുരക്ഷാ കരാറുകളും, വിവിധ ഇന്ത്യൻ കമ്പനികൾ അമേരിക്കയിൽ നടത്തുന്ന മൂലധന നിക്ഷേപവുമെല്ലാം എടുത്ത് പറഞ്ഞ ട്രംപ് ഒരു ഡെമോക്രാറ്റിക് പ്രസിഡന്റും തന്നെപ്പോലെ ഇന്ത്യയുടെ സുഹൃത്തായിരുന്നില്ലെന്ന് ഓർമ്മിപ്പിക്കാനും മറന്നില്ല.

പ്രധാനമന്ത്രി മോഡിയുടെയും പ്രസിഡന്റ് ട്രംപിന്റെയും വാക്കുകൾ കരഘോഷങ്ങളോടെയാണ് സദസ് സ്വീകരിച്ചത്.

Other News