കൈകോർത്തു ചുറ്റിനടന്ന് അഭിവാദ്യവുമായി മോഡിയും ട്രംപും;അമ്പരന്ന് സുരക്ഷാസേന 


SEPTEMBER 23, 2019, 2:17 AM IST

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഇന്ത്യന്‍ ജനതയെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചു  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹൗഡി മോഡി പരിപാടി. അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് മുഴുവന്‍ സമയവും പങ്കെടുത്ത പരിപാടി ഒരുവേള അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തെപ്പോലും അമ്പരപ്പിച്ചു.

ഡോണൾഡ്‌ ട്രംപിനൊപ്പം കൈകോർത്ത് പിടിച്ച് നടന്ന്  ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോഡി നടന്നുനീങ്ങിയതാണ് അമേരിക്കൻ സുരക്ഷാ സംഘത്തെപ്പോലും അമ്പരപ്പിലാക്കിയത്.അരലക്ഷത്തോളം ഇൻഡോ അമേരിക്കൻ സമൂഹം തിങ്ങിനിറഞ്ഞ വേദിയിലായിരുന്നു അസാധാരണ പ്രകടനം.

മോഡിയുടെ  പ്രസംഗം തീരുന്നത് വരെ ട്രംപ് വേദിയിലുണ്ടായിരുന്നു.മോഡിക്കൊപ്പം കൈകോർത്തുനടക്കുന്നതിനോട് അദ്ദേഹം വൈമനസ്യം കാട്ടിയില്ലെന്നതും ശ്രദ്ധേയമായി.

Other News