വീണ്ടും ഭരണത്തിലെത്തട്ടെ;ട്രംപിന്റെ പ്രചാരണത്തിന്  തുടക്കമിട്ട് മോഡി 


SEPTEMBER 23, 2019, 2:34 AM IST

ഹൂസ്റ്റൺ:അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് ഡോണൾഡ്‌  ട്രംപിന്റെ അടുത്ത ഊഴത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശസകൾ നേർന്നപ്പോൾ  അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിക്കലുമായി.യാദൃച്ഛികമോ അല്ലാതെയോ ആയിരുന്നിരിക്കാം മോഡിയുടെ ആശംസയെങ്കിലും അത് പൂർണ്ണമായും ആസ്വാദിച്ചെന്ന് വ്യക്തമാക്കുന്നതായി ട്രംപിന്റെ ശരീര ഭാഷ.

മോഡിയുടെ പ്രസംഗം മുഴുവൻ സാകൂതം കേട്ടിരുന്ന ട്രംപ്  പ്രധാനമന്ത്രിയെ ആവോളം പ്രശംസിക്കുകയും ചെയ്‌തു.

ആമുഖം ആവശ്യമില്ലാത്ത ലോക നേതാവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍സ് ട്രംപെന്ന്  മോഡി പറഞ്ഞു.ട്രംപ് വീണ്ടും ഭരണത്തിലെത്തട്ടെ.രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തുന്ന ചരിത്രനിമിഷം ലോകമെങ്ങും സഗൗരവം വീക്ഷിക്കുകയാണെന്നും മോഡിപറഞ്ഞു.

'കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തോട് ബഹുമാനമുണ്ട്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ വീണ്ടും കരുത്തുറ്റതാക്കി മാറ്റിയ നേതാവാണ്. 2017ല്‍ ട്രംപ്, വൈറ്റ് ഹൗസില്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍  തന്നെ പരിചയപ്പെടുത്തി. ഇന്ന് എന്റെ കോടിക്കണക്കിന് കുടുംബാംഗങ്ങളെ അദ്ദേഹത്തിന് പരിചയപ്പെടുത്തുന്നുവെന്നും' മോഡി പറഞ്ഞു.

Other News