ആർത്തുവിളികൾക്കിടെ ട്രംപ്-മോഡി സംഗമം;കാതും കണ്ണുമോർത്ത് ലോകം 


SEPTEMBER 22, 2019, 11:14 PM IST

ഹൂസ്റ്റൺ:ലോകത്തിന്റെ കണ്ണും ചെവിയും കേന്ദ്രീകരിച്ച ഹ്യൂസ്റ്റണിലെ 'ഹൗഡി മോഡി' സമ്മേളനവേദിയിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒരുമിച്ചെത്തിയത് ആവേശം ആകാശത്തോളമെത്തിച്ച്.

സമ്മേളന വേദിക്ക് പുറത്ത് പ്രസിഡന്റ് ട്രംപിനെ വരവേൽക്കാൻ ഇന്ത്യൻ വിദേശമന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘം സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി മോഡി വേദിക്ക് പുറത്തെത്തി പ്രസിഡന്റ് ട്രംപിനെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചപ്പോൾ അമ്പതിനായിരത്തോളം വരുന്ന സദസ് കരഘോഷവുമായി എഴുന്നേറ്റു.

മിനുട്ടുകൾ നീണ്ട കരഘോഷങ്ങൾക്കൊടുവിൽ യു എസിന്റേയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിക്കപ്പെട്ടു. 'ജനഗണമന...' പാടിയത് കസേരയിലിരുന്ന് ഒരു അംഗവൈകല്യമുള്ള ഒരു ആൺകുട്ടി. കൂടെ വേദിയിലുണ്ടായിരുന്ന പെൺകുട്ടികളും ചേർന്നു.

ഭാരതത്തിന്റെ ദേശീയ ദേശീയഗാനത്തിന്റെ ആലാപന സൗന്ദര്യം ചോർന്നെങ്കിലും സദസിന്റെ ആവേശത്തിന് കുറവൊന്നും ഉണ്ടായില്ല.

Other News