ഹൗഡി മോഡിയിൽ മലയാളത്തിൽ ആശംസയുമായി മോഡി:‘എല്ലാവര്‍ക്കും സൗഖ്യം’


SEPTEMBER 23, 2019, 1:10 AM IST

ഹൂസ്റ്റണ്‍:ഇരമ്പിയാർത്ത ഹൂസ്റ്റണ്‍ വേദിയില്‍ മലയാളത്തില്‍ ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്‍ ആര്‍ ജി സ്‌റ്റേഡിയത്തില്‍ നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് തൊട്ടുമുമ്പാണ് മോഡി മലയാളത്തില്‍ ആശംസ പറഞ്ഞത്.

എല്ലാവര്‍ക്കും സൗഖ്യം എന്നായിരുന്നു മോഡിയുടെ ആശംസ. മലയാളത്തിന് പുറമേ ഹിന്ദിയിലും മറ്റു ഭാഷകളിലും മോഡി ആശംസ അറിയിച്ചത് വേദിയില്‍ കരഘോഷമുയര്‍ത്തി.

ഇന്ത്യയില്‍ എല്ലാം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത് . അത് തടയാന്‍ ആര്‍ക്കും കഴിയില്ല . വ്യത്യസ്തതകളുടെ നാടാണ് ഭാരതം . ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ ഈ വൈവിധ്യമാണെന്നും മോഡി ഹൂസ്റ്റണില്‍ പറഞ്ഞു.

Other News