പത്തുവയസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അമ്മയുടെ സുഹൃത്തിനു ജീവപര്യന്തം


AUGUST 13, 2019, 2:39 PM IST

സൗത്ത് കരോളിന: അമ്മയുടെ സുഹൃത്ത് പത്തു വയസുകാരി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് ഹാംപ്ടണില്‍ നിന്നുള്ള ടോണി ഒര്‍ലാന്റോയെ (37) ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

രണ്ടു ദിവസം നീണ്ടു നിന്ന വിചാരണയ്ക്കു ശേഷം ഹാംപ്ടണ്‍ കൗണ്ടി പതിനൊംന്നംഗ ജൂറി ഓഗസ്റ്റ് എഴിനു ബുധനാഴ്ചയാണു പ്രതി കുറ്റക്കാരനാണെന്നു വിധിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്ന ജൂറിയുടെ തീരുമാനം ജഡ്ജി ശരിവച്ചു. പതിനാലാം സര്‍ക്യൂട്ട് സൊളിസിറ്റേഴ്‌സ് ഓഫിസിന്റെ പത്രക്കുറിപ്പിലാണ് ശിക്ഷയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

2016 മാര്‍ച്ചിലായിരുന്നു സംഭവം. കുട്ടി തന്നെയാണു ഫോറന്‍സിക് എക്‌സാമിനറോട് അമ്മയുടെ കൂട്ടുകാരനാണു തന്നെ പീഡിപ്പിച്ചതെന്നു മൊഴി നല്‍കിയത്.

മകളുടെ ഗര്‍ഭഛിദ്രത്തിനായി മറ്റൊരു സംസ്ഥാനത്തേക്ക് പോകണമെന്നു ഭാര്യ തന്നോട് പറഞ്ഞതായി കുട്ടിയുടെ പിതാവും മൊഴി നല്‍കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കുറ്റമാണു പ്രതിക്കെതിരെ ചാര്‍ജ് ചെയ്തിരുന്നത്. ഡിഎന്‍എ പരിശോധനയ്ക്കു ശേഷമാണ് ടോണിയുടെ പിതൃത്വം കോടതി അംഗീകരിച്ചത്.

പി.പി. ചെറിയാന്‍

Other News