വെര്‍ജീനിയ ടെക് വിദ്യാര്‍ത്ഥികളുടെ ഘാതകരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 100000 ഡോളര്‍ ഇനാം


AUGUST 29, 2019, 5:36 PM IST

വെര്‍ജീനിയ: വെര്‍ജീനിയ ടെക് വിദ്യാര്‍ത്ഥികളും, ഭാര്യാഭര്‍ത്താക്കന്മാരുമായ ഡേവിഡ് മെറ്റ്‌സലര്‍ (19), ഹെഡി ചൈല്‍ഡ്‌സ് (18) എന്നിവരുടെ ഘാതകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വെര്‍ജീനിയ ലൊ എന്‍ഫോഴ്‌സ്‌മെന്റ് 100000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. ഇരുവരും കൊല്ലപ്പെട്ടു 10 വര്‍ഷം തികയുന്ന ഓഗസ്റ്റ് 26 (2019)നാണ് പ്രഖ്യാപനം ഉണ്ടായത്. മോണ്ട് ഗോമറി കൗണ്ടി കാഡ്വെല്‍ ഫീല്‍ഡ് ഏരിയായിലേക്ക് ഡ്രൈവ് ചെയ്ത് പോയ ഇരുവരും വെടിയേറ്റാണ് കൊലപ്പെട്ടത്. ഓഗസ്റ്റ് 26 രാത്രി 8.25 നും പത്തിനും ഇടയിലാണ് പാര്‍ക്കിങ്ങ് ലോട്ടില്‍ വെച്ച് ഇരുവര്‍ക്കും വെടിയേറ്റത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന പേഴ്‌സ്, ക്രെഡിറ്റ് കാര്‍ഡ്, ഫോണ്‍, ഐഡി കാര്‍ഡ്, ക്യാമറ എ്‌നിവ മോഷണം പോയിരുന്നു. പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് വെര്‍ജീനിയ ടെക്കും, എഫ് ബി ഐയും ആദ്യം പ്രഖ്യാപിച്ചിരുന്ന 28000 ഡോളറാണ് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം 100000 ആയി ഉയര്‍ത്തിയത്. വെര്‍ജീനിയ ടെക്കില്‍ നിന്നും ഇരുപത് മിനിട്ട് ഡ്രൈവിംഗ് ഡിസ്റ്റന്‍സുള്ള വിജന പ്രദേശത്തുവെച്ച് നടന്ന കൊലപാതകത്തിന് ഇതുവരെ ഒരു തെളിവോ, പ്രതികളേയോ ലഭിച്ചിട്ടില്ല. വെര്‍ജീനിയ പോലീസ് വെബ്‌സൈറ്റിലോ, 540 375 9589 നമ്പറിലോ വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന പോലീസ് അഭ്യര്‍ത്ഥിച്ചു.പി. പി. ചെറിയാന്‍

Other News