വിര്‍ജീനിയ വാള്‍മാര്‍ട്ട് സ്റ്റോറില്‍ വെടിവയ്പ്പ് ; അക്രമി അടക്കം 10 പേര്‍ കൊല്ലപ്പെട്ടു  നിരവധി പേര്‍ക്ക് പരിക്ക്


NOVEMBER 23, 2022, 7:55 AM IST

ചെസാപീക്ക് (വിര്‍ജീനിയ) : യുഎസ് സംസ്ഥാനമായ വിര്‍ജീനിയയിലെ ചെസാപീക്കിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു തോക്കുധാരി 10 പേരെ വെടിവെച്ചു കൊന്നതായി പോലീസ് അറിയിച്ചു.
സ്റ്റോര്‍ മാനേജര്‍ എന്ന് വിശ്വസിക്കുന്ന ഒരാള്‍ വെടിയുതിര്‍ത്തു, തുടര്‍ന്ന് അക്രമിയും സ്വയം വെടിവെച്ച് ജീവനൊടുക്കി.

 'വാള്‍മാര്‍ട്ടില്‍ നിരവധി പേരുടെ മരണത്തിനു കാരണമായ വെടിവെപ്പു സംഭവം പോലീസ് സ്ഥിരീകരിക്കുന്നു' എന്ന് ചെസാപീക്ക് സിറ്റി അധികൃതര്‍ ട്വീറ്റ് ചെയ്തു,

പത്തില്‍ കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായി പക്ഷേ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പിന്റെ കാരണം അറിവായിട്ടില്ല.

പ്രാദേശിക സമയം 22:12 ന് (03:12 ജിഎംടി) ആണ് ആക്രമണം നടന്നതെന്ന് പോലീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്റ്റോറിനുള്ളില്‍ വെടിവയ്പ്പ് നടന്നതായി കരുതുന്നതായും സംശയിക്കുന്നയാള്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിച്ചതായും വക്താവ് ലിയോ കോസിന്‍സ്‌കി പറഞ്ഞു.
''ഈ ദാരുണമായ സംഭവം തങ്ങളെ ഞെട്ടിച്ചു'' എന്നും ''നിയമപാലകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു'' എന്നും വാള്‍മാര്‍ട്ട് പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ സംഭവസ്ഥലത്ത് കനത്ത പോലീസ് സാന്നിധ്യം കാണിച്ചു, ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വീഡിയോയില്‍ വാള്‍മാര്‍ട്ട് യൂണിഫോം ധരിച്ച ജീവനക്കാരന്‍ സംഭവം വിവരിക്കുന്നതു കാണാം.  
ഒരു മാനേജര്‍ അകത്ത് കടന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും താന്‍ ഭയന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
'നിര്‍ഭാഗ്യവശാല്‍, ഞങ്ങളുടെ കുറച്ച് സഹപ്രവര്‍ത്തകരെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു,' തന്റെ സഹപ്രവര്‍ത്തകരില്‍ എത്രപേര്‍ വെടിയേറ്റു മരിച്ചുവെന്ന് തനിക്ക് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അഞ്ച് പേര്‍ അവിടെ ചികിത്സയിലാണെന്ന് സെന്‍താര നോര്‍ഫോക്ക് ജനറല്‍ ഹോസ്പിറ്റലിന്റെ വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക ടെലിവിഷന്‍ സ്റ്റേഷന്‍ WAVY-TV റിപ്പോര്‍ട്ട് ചെയ്തു.

ജോലിയില്‍ പ്രവേശിച്ച് 10 മിനിറ്റിനുള്ളില്‍ കടയിലെ ജീവനക്കാരനായ 20 വയസ്സുള്ള തന്റെ സഹോദരന് വെടിയേറ്റതായി ഒരു സ്ത്രീ WAVY-TVയോട് പറഞ്ഞു.
എന്നാല്‍ തന്റെ സഹോദരന് ബന്ധുക്കളോട് സംസാരിക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനും കഴിയുമെന്ന് അവര്‍ പറഞ്ഞു - ഇത് 'ആശ്വാസം' ആണെന്ന് പറഞ്ഞു.

ആക്രമണം നടക്കുമ്പോള്‍ അമ്മ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും  സന്ദേശങ്ങള്‍ അയക്കാന്‍ സാധിച്ചിരുന്നതായും ജോയറ്റ ജെഫറി എന്ന മറ്റൊരു സ്ത്രീ സിഎന്‍എന്നിനോട് പറഞ്ഞു.

തന്റെ അമ്മയ്ക്ക് പരിക്കില്ലെങ്കിലും സംഭവത്തിന്റെ ഞെട്ടലിലായിരുന്നുവെന്ന് ജെഫ്രി പറഞ്ഞു.

 'മറ്റൊരു കൂട്ട വെടിവയ്പ്പിന്റെ റിപ്പോര്‍ട്ടുകളില്‍ താന്‍ അസ്വസ്ഥനാണ്'.എന്ന് വെര്‍ജീനിയ സംസ്ഥാനത്തിലെ ഡെമോക്രാറ്റിക് സെനറ്ററായ മാര്‍ക്ക് വാര്‍ണര്‍ ട്വീറ്റ് ചെയ്തു.

വിര്‍ജീനിയ സ്റ്റേറ്റ് ഡെമോക്രാറ്റ് സെനറ്റര്‍ എല്‍. ലൂയിസ് ലൂക്കാസ്, 'സംഭവം തികച്ചും ഹൃദയം ഭേദകം ' എന്ന് കൂട്ടിച്ചേര്‍ത്തു.
 'നമ്മുടെ രാജ്യത്ത് ഈ തോക്ക് അക്രമ പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതുവരെ ഞാന്‍ വിശ്രമിക്കില്ലെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
യുഎസ് സംസ്ഥാനമായ കൊളറാഡോയിലെ എല്‍ജിബിടി നിശാക്ലബ്ബില്‍ തോക്കുധാരി വെടിയുതിര്‍ക്കുകയും അഞ്ച് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച വൈകുന്നേരത്തെ ആക്രമണം.

2019ല്‍ ടെക്സാസിലെ എല്‍ പാസോ നഗരത്തിലെ വാള്‍മാര്‍ട്ടില്‍ നടന്ന വെടിവെപ്പില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Other News