ബാലികാ പീഡന കേസിലെ പ്രതിയെ സഹതടവുകാരന്‍ മര്‍ദിച്ചു ടോയ്‌ലറ്റില്‍ മുക്കിക്കൊന്നു


AUGUST 6, 2019, 3:49 PM IST

ജാക്ക്‌സണ്‍വില്ല (ഫ്‌ളോറിഡാ): ബാലികാ പീഡന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഡേവിഡ് റമിറസിനെ സഹതടവുകാരന്‍ പോള്‍ ഡിക്‌സന്‍ (43) മര്‍ദ്ദിച്ചവശനാക്കി സെല്ലിനകത്തെ ടോയ്‌ലറ്റില്‍ മുക്കി കൊലപ്പെടുത്തി. ജാക്‌സണ്‍ വില്ല ഷെറിഫ് ഓഫിസ് വാര്‍ത്ത സ്ഥിരീകരിച്ചു. ജാക്‌സണ്‍വില്ല ഡ്യുവല്‍ കൗണ്ടി ജയിലിലായിരുന്നു സംഭവം. ഡേവിഡ് റമിറസുമായി ഉണ്ടായ തര്‍ക്കമാണ് പോള്‍ ഡിക്‌സനെ പ്രകോപിപ്പിച്ചത്. പോള്‍ ഡിക്‌സന്‍ ഡേവിഡിനെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് സെല്‍ ടോയ്‌ലറ്റില്‍ തലതാഴ്ത്തിവയ്ക്കുകയായിരുന്നു. ദൃക്‌സാക്ഷിയായ തടവുകാരന്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഡേവിഡിനെ ജയിലില്‍ നിന്നും മോചിപ്പിച്ചുവെന്നാണു ജയില്‍ അധികൃതര്‍ അറിയിച്ചത്.

17 വയസില്‍ കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചയാളാണ് പോള്‍ ഡിക്‌സന്‍. 11 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013 മുതല്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്ന ഡേവിഡ് റമിറസാണ് കൊല്ലപ്പെട്ടത്.പി.പി ചെറിയാന്‍

Other News