പ്രതിഷേധം; ഡാളസില്‍ രാത്രി കര്‍ഫ്യൂ


JUNE 1, 2020, 4:07 PM IST

ഡാളസ്: മിനിയാപോളിസില്‍ കറുത്ത വര്‍ഗ്ഗക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്നു. ഡാളസില്‍ പ്രതിഷേധം മൂന്നാം ദിവസത്തേക്ക് കടന്നതോടെ അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യം ശക്തമായി. ഡാളസ് കൗണ്ടി ജയിലിനു മുമ്പിലും ഡാളസ് ഡൗണ്‍ടൗണിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. 

ഇതേതുടര്‍ന്ന് ഡാളസില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയാണെന്ന് ഡാളസ് പൊലീസ് ചീഫ് റിനെ ഹാള്‍ അറിയിച്ചു. ഡാളസ് കൗണ്ടിയിലെ പ്രധാന കേന്ദ്രങ്ങളായ ഡൗണ്‍ടൗണ്‍, സിഡാര്‍, ഡീപ്ഈലം, അപ്ടൗണ്‍, വിക്ടറിപാര്‍ക്ക് എന്നിവിടങ്ങളിലാണ് നൈറ്റ് കര്‍ഫ്യൂ ബാധകമാകുക. കര്‍ഫ്യൂ ജൂണ്‍ ഏഴുവരെ തുടരും. 

ടെക്‌സസിലെ എല്ലാ കൗണ്ടികളിലും ഗവര്‍ണര്‍ ഡിസാസ്റ്റര്‍ ഡിക്ലറേഷന്‍ നടത്തി. 

Other News