അമേരിക്കയിൽ വിമാനാപകടം: രണ്ടുകുട്ടികൾ ഉൾപ്പെടെ ഒൻപതുപേർ മരിച്ചു  


DECEMBER 1, 2019, 11:05 PM IST

ഡക്കോട്ട:അമേരിക്കയിൽ തെക്കൻ ഡക്കോട്ടയിലുണ്ടായ വിമാനാപകടത്തില്‍ ഒൻപതുപേർ മരിച്ചു.മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. മൂന്നുപേര്‍ക്ക് പരുക്കേറ്റു.കടുത്ത ശൈത്യ കാലാവസ്ഥയാണ് ദുരന്തകാരണമെന്നാണ് നിഗമനം.

തെക്കന്‍ ഡക്കോട്ടയിലെ സിയോക്‌സില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെവച്ചാണ് 12 പേരുമായി സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ടത്.ഇദാഹോയിലേക്ക് പുറപ്പെട്ട വിമാനം ചേംബെര്‍ലെയ്ന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ അപകടത്തില്‍പെടുകയായിരുന്നുവെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് വ്യക്തമാക്കി.

അപകടസമയത്ത് ചേംബെര്‍ലെയ്‌നിലും ഡക്കോട്ടയുടെ പരിസരപ്രദേശങ്ങളിലും മഞ്ഞുകാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.പ്രതികൂലകാലാവസ്ഥ തുടര്‍അന്വേഷണത്തിനും അപകടസ്ഥലത്തേക്ക് എത്തിച്ചേരുന്നതിനും തടസമുണ്ടാക്കുന്നുണ്ടെന്നും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു.

Other News