ബോബ് ഡിലന്റെ കയ്യൊപ്പില്ല; പ്രസാധകര്‍ പുസ്തകം തിരിച്ചെടുത്തു


NOVEMBER 23, 2022, 3:11 PM IST

വാഷിംഗ്ടണ്‍: വിഖ്യാത അമേരിക്കന്‍ ഗായകനും ഗാനരചയിതാവും നൊബേല്‍ സമ്മാന ജേതാവുമായ ബോബ് ഡിലന്റെ പുതിയ പുസ്തകം പ്രസാധകര്‍ റീഫണ്ടോടെ വായനക്കാരില്‍ നിന്നും തിരിച്ചെടുത്തു. പ്രസാധകര്‍ വാഗ്ദാനം ചെയ്ത എഴുത്തുകാരന്റെ കയ്യൊപ്പില്ലെന്ന പരാതിയെ തുടര്‍ന്നാണ് പുസ്തകം തിരികെയെടുക്കാന്‍ പ്രസാധകര്‍ നിര്‍ബന്ധിതരായത്. 

വായനക്കാരില്‍ നിന്നും പുസ്തകം തിരികെയെടുത്തപ്പോള്‍ പ്രസാധകരായ സൈമണ്‍ ആന്റ് ഷൂസ്റ്റര്‍ പബ്ലിഷര്‍ 600 ഡോളറാണ് കൊടുത്തത്. ദി ഫിലോസഫി ഓഫ് മോഡേണ്‍ സോംഗ് എന്ന പുസ്തകമാണ് പ്രസാധകര്‍ തിരിച്ചെടുത്തത്. 

പുസ്തകം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കയ്യൊപ്പോടെ പുസ്തകം എന്ന വാഗ്ദാനമാണ് പ്രസാധകര്‍ നല്‍കിയിരുന്നത്. എന്നാല്‍ ബോബ് ഡിലന്റെ ഒപ്പിന്റെ പകര്‍പ്പാണ് പ്രസാധകര്‍ പുസ്തകത്തില്‍ വെച്ചത്. അദ്ദേഹത്തിന്റെ കയ്യൊപ്പ് വേണമെന്ന് വിശദമാക്കി പുസ്തകം കൈപ്പറ്റിയവര്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുകയും തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന പോസ്റ്റര്‍ ഷെയര്‍ ചെയ്യുകയും ചെയ്തതോടെ പണം തിരികെ കൊടുക്കാന്‍ പ്രസാധകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 

Other News