നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സെന്റര്‍ സംഘവാര കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 25 മുതല്‍ 


SEPTEMBER 19, 2023, 10:01 PM IST

ഡാളസ്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷന്‍ സൗത്ത് വെസ്റ്റ് സെന്റര്‍- എ \'സംഘവാര കണ്‍വെന്‍ഷന്‍\' സെപ്തംബര്‍ 25 മുതല്‍ ആരംഭിക്കുന്നു. 

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ഒക്ടോബര്‍ ഒന്ന് മിഷന്‍ ഞായറാഴ്ചയായി എല്ലാ വര്‍ഷവും ആഘോഷിച്ചു വരുന്നു. ഈ വര്‍ഷം മാര്‍ത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷന്‍ ശതാബ്ദി വര്‍ഷമായി കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി  നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റ  വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷന്‍ സൗത്ത് വെസ്റ്റ് സെന്റര്‍- എ സെപ്റ്റംബര്‍ 25 മുതല്‍ 29 വരെ \'സംഘവാര കണ്‍വെന്‍ഷന്‍ ആഴ്ചയായി\' നടത്തുന്നു. 

സൂം പ്ലാറ്റ്‌ഫോം വഴി അഞ്ച് ദിവസങ്ങളിലും എം ടി വി ഇ എ സെന്റര്‍- എ പാരിഷ് മിഷന്‍ ശാഖകള്‍, ഇന്ത്യയിലെ വിവിധ മിഷന്‍ മേഖലകളില്‍ നിന്നുള്ള സുവിശേഷകരെ പ്രധാന പ്രഭാഷകരായി ക്രമീകരിച്ചിരിക്കുന്നു. 

തിങ്കള്‍: ഇവാഞ്ചലിസ്റ്റ്. ഷാജി പാപ്പന്‍ (എളമ്പല്‍),

ചൊവ്വ: ഇവാഞ്ചലിസ്റ്റ്. ബിജു എസ് (ക്രിസ്റ്റ പെര്‍മകുളം)

ബുധന്‍: ഇവാഞ്ചലിസ്റ്റ്. വിനു രാജ് (പോണ്ടിച്ചേരി)

വ്യാഴം: ഇവാഞ്ചലിസ്റ്റ്. സാമുവല്‍ റ്റി ചാക്കോ (ബാംഗ്ലൂര്‍)

വെള്ളി: ഇവാഞ്ചലിസ്റ്റ്. ബോവസ് കുട്ടി ബി (ഡിണ്ടിഗല്‍ അംബ്ലിക്കല്‍ മിഷന്‍) തുടങ്ങിയവര്‍ വചന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 

ഈ അവസരത്തില്‍ മിഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുവിശേഷകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്നതിനായി ദൈവാത്മാവ് പ്രേരിപ്പിക്കുന്ന ഏവരില്‍നിന്നും സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

- ബാബു പി സൈമണ്‍

Other News