ന്യൂയോര്‍ക്ക്: എസ് എസ് രാജമൗലിയുടെ ആര് ആര് ആറിന് ഓസ്ക്കര്‍ നാമനിര്‍ദ്ദേശം. തൊണ്ണൂറ്റി അഞ്ചാമത് അക്കാദമി അവാര്‍ഡ്സിന്റെ അവസാന നോമിനേഷനുകളില്‍ ഇന്ത്യ ആര് ആര് ആര് ഉള്‍പ്പെടെ മൂന്ന് വിഭാഗങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ നിന്ന് 'ചെല്ലോ ഷോ' പുറത്തായി. മികച്ച ഗാനത്തിന്റെ വിഭാഗത്തിലാണ് ആര് ആര് ആറിലെ 'നാട്ടു നാട്ടു ' ഗാനം തെരഞ്ഞെടുക്കപ്പെട്ടത്.
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 'ഓള് ദാറ്റ് ബ്രീത്ത്സ്', മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ 'ദി എലിഫന്റ് വിസ്പറേഴ്സ്' എന്നിവ അന്തിമ പട്ടികയിലെത്തി.
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് അംഗങ്ങള്‍ പ്രഖ്യാപിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ നാല് ഇന്ത്യന്‍ സിനിമകളആയിരുന്നു ഉള്‍പ്പെട്ടിരുന്നത്.
ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ജര്‍മ്മന്‍ സിനിമയായ 'ഓള് ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്', അര്‍ജന്റീനയുടെ ചരിത്ര നാടകമായ 'അര്‍ജന്റീന', 1985', ബെല്‍ജിയത്തിന്റെ 'ക്ലോസ്', പോളണ്ടിന്റെ 'ഇഒ', അയര്‍ലന്റിന്റെ 'ദി ക്വയറ്റ് ഗേള്‍' എന്നിവയാണ് അന്തിമ പട്ടികയില്‍.
കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ഡോക്യുമെന്ററി 'ദി എലിഫന്റ് വിസ്പറേഴ്സ്' തമിഴ് ഭാഷയിലുള്ളതാണ്. 'ഹോളൗട്ട്', 'ഹൗ ഡു യു മെഷര്‍ എ ഇയര്‍?', 'ദി മാര്‍ത്ത മിഷേല്‍ ഇഫക്റ്റ്', 'സ്ട്രേഞ്ചര്‍ അറ്റ് ദി ഗേറ്റ്' എന്നിവയാണ് മറ്റ് ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമുകള്‍.
'ഓള് ദാറ്റ് ബ്രീത്ത്സി'നൊപ്പം 'ഓള് ദി ബ്യൂട്ടി ആന്‍ഡ് ദി ബ്ലഡ് ഷെഡ്സ്', 'ഫയര്‍ ഓഫ് ലവ്', 'എ ഹൗസ് മേഡ് ഓഫ് സ്പ്ലിന്റേര്സ്', 'നവാല്‍നി' എന്നിവയാണ് ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുക.
നിലവില്‍ ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക് ചോയ്സ് എന്നീ പുരസ്കാരപ്പെരുമയിലാണ് ആര് ആര് ആര്. ഒപ്പം 'ടെല്‍ ഇറ്റ് ലൈക്ക് എ വുമണി'ല്‍ നിന്ന് അപ്ലവ്സ്, 'ടോപ്പ് ഗണ്ണിലെ' ഹോള്‍ഡ് മൈ ഹാന്‍ഡ്, 'എവരി തിങ് എവരിവേര്‍ ഓള് അറ്റ് വണ്‍സി'ല്‍ നിന്ന് ദിസ് ഈസ് എ ലൈഫ് എന്നിവയാണ് ഒറിജന്സ് സോംഗ് വിഭാഗത്തില്‍ അന്തിമ പട്ടികയിലുള്ളത്.