പദ്മകുമാര്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ചു


OCTOBER 20, 2021, 3:13 PM IST

ഫ്‌ലോറിഡ: അമേരിക്കന്‍ മലയാളി പദ്മകുമാര്‍ നായരുടെ വിയോഗത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക  അനുശോചനും രേഖപ്പെടുത്തി.

ഓരോ അമേരിക്കന്‍ മലയാളിയുടെയും മനസ്സില്‍ തീരാത്ത വേദനയാണ് പദ്മകുമാര്‍ നായരുടെ വിയോഗമെന്ന് യോഗം അഭിപ്രായപ്പെട്ടു. കെഎച്ച്എന്‍എ ഉള്‍പ്പെടെ നിരവധി മലയാളി സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് പദ്മകുമാര്‍ നായര്‍.

ശാന്തനും മിതഭാഷിയും എല്ലാവരോടും നല്ല അടുപ്പം പുലര്‍ത്തുകയും ചെയ്ത പദ്മകുമാര്‍ നായര്‍ നല്ല ഒരു സംഘാടകനുമായിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗം വലിയ വേദനയാണ് ഇവിടെ ഓരോ മലയാളിയുടെയും മനസില്‍ ഏല്‍പ്പിച്ചത് .

പദ്മകുമാറിന്റെ വിയോഗത്തില്‍ ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തി.

Other News