പമ്പ 56 ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്‌ ജൂണ്‍ 24 നു ഫിലാഡല്‍ഫിയയില്‍


MAY 25, 2023, 8:56 AM IST

ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയ അസോസിയേഷന്‍ ഓഫ് മലയാളി പോസ്പിരിറ്റി ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് (പമ്പ) യുടെ 56 ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്‌ ജൂണ്‍ 24 നു  നടത്തപ്പെടും (Venue: Welsh road Philadelphia 19115).

ഒന്നാം സമ്മാനമായി 1000 ഡോളര്‍, രണ്ടാം സമ്മാനമായി 750 ഡോളര്‍ , മൂന്നാം സമ്മാനമായി 500 ഡോളര്‍, നാലാം സമ്മാനമായി 300 ഡോളര്‍, കൂടാതെ ട്രോഫികളും സമ്മാനിക്കും. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുന്നതിന്  https://pampaphila.org/#Card എന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്. ഒരു ടീമിന് 300 ഡോളര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്.പമ്പ അസ്സോസിയേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ടൂര്‍ണമെന്റ്‌ സംഘടിപ്പിച്ചിരിക്കുന്നത്.

സുധ കര്‍ത്താ, ഫിലിപ്പോസ് ചെറിയാന്‍ എന്നിവരാണ് കോര്‍ഡിനേറ്റര്‍സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പമ്പ പ്രസിഡന്റ സുമോദ് നെല്ലിക്കാലയെ 267  322  8527 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.  

സുമോദ് നെല്ലിക്കാല

Other News