വാഷിംഗ്ടണ്‍: അല്ല, കോവിഡ് മഹാമാരി ലോകത്താകെ പടര്‍ന്നു പിടിച്ച കാലയളവില്‍ ലോകത്തിന്റെയാകെ പ്രതീക്ഷയായിരുന്ന ഫൈസര്‍ കമ്പനി എന്തിനുള്ള പുറപ്പാടാണ്? കോവിഡ് വാക്സിനുകള്‍ നിര്‍മ്മിക്കുന്ന ഈ അമേരിക്കന്‍ കമ്പനി ഫൈസര്‍ മനുഷ്യരാശിയുടെ രക്ഷകരോ തങ്ങളുടെ ലാഭക്കൊതി ശമിപ്പിക്കാന്‍ കോടാനുകോടി ജനങ്ങളെ ഇരകളാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരോ?
ഈ ചോദ്യമുയരുന്നത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കത്തിപ്പടരുന്ന ഒരു വീഡിയോയുടെ വെളിച്ചത്തിലാണ്. ഭാവിയില്‍ വാക്സിനുകളുടെ അധിക വില്‍പ്പനയ്ക്ക് വഴിയൊരുക്കാനായി മ്യൂട്ടേഷനിലൂടെ വൈറസുകളുടെ പുതിയ വേരിയന്റുകള്‍ സൃഷ്ടിക്കാന്‍ കമ്പനി ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് പ്രോജെക്ട് വെരിറ്റാസ് എന്ന നിര്‍മ്മാതാക്കളുടെ പേരില്‍ ഈ വീഡിയോ പുറത്ത് വന്നിട്ടുള്ളത്.
ഫോക്‌സ് ന്യൂസ് ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഈ വീഡിയോ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഫ്‌ളോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ ഇപ്പോള്‍ കമ്പനിക്ക് മുന്നില്‍ ഉന്നയിച്ചിരിക്കുകയാണ്. വീഡിയോയില്‍ ആരോപിക്കുന്നത് പോലെ കൊറോണ വൈറസുകളുടെ കൃത്രിമ മ്യൂട്ടേഷന് തങ്ങള്‍ ശ്രമിക്കുന്നില്ലെന്ന് ഇതിനകം ഫൈസര്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച് മാര്‍ക്കോ റൂബിയോ ഉന്നയിച്ച സംശയങ്ങള്‍ക്ക് എന്ത് മറുപടിയാണ് നല്കിയിട്ടുള്ളതെന്ന് വ്യക്തമല്ല.
ഫൈസര്‍ ലബോറട്ടറിയിലെ ഗവേഷകരും കമ്പനി മാനേജ്മെന്റ് പ്രതിനിധികളും നടത്തുന്ന ചര്‍ച്ചകള്‍ സ്റ്റിംഗ് ഓപ്പറേഷന്‍ വഴിയാണ് കണ്ടെത്തിയതെന്നാണ് പ്രോജക്റ്റ് വെരിറ്റാസ് അവകാശപ്പെടുന്നത്. ഇക്കാര്യം ട്വിറ്ററിലൂടെ പുറം ലോകത്തെത്തിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ആരോപണം അമേരക്കയെയും ലോകത്തെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.
സാര്‍സ് കോവ്-2 (SARS-CoV-2 ) വൈറസുകളില്‍ മ്യൂട്ടേഷന്‍ നടത്തി കൂടുതല്‍ മാരകമായ വൈറസുകളെ സൃഷ്ടിച്ച് കൂടുതല്‍ രോഗഭീഷണി സാധ്യത ഉണ്ടാക്കുകയും വാക്സിന്‍ വില്പന ദീര്‍ഘകാലത്തേക്ക് നീട്ടിക്കൊണ്ടുപോവുകയും ചെയ്യുക എന്ന ദുഷ്ടലാക്കാണ് കമ്പനിക്കുള്ളതെന്ന ആരോപണമാണ് അവര്‍ ഉന്നയിച്ചിട്ടുള്ളത്. ഞെട്ടലുളവാക്കിയ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ ഏറ്റെടുത്തതിനെ തുടര്‍ന്നാണ് മാര്‍ക്കോ റൂബിയോ ഫൈസര്‍ പ്രസിഡന്റും സിഇഒയുമായ ആല്‍ബര്‍ട്ട് ബൗര്‍ലയ്ക്ക് കത്ത് അയച്ചത്.
പ്രവര്‍ത്തന നേട്ടത്തിനുവേണ്ടിയെന്ന് വിശേഷിപ്പിപ്പിക്കപ്പെടുന്ന ഒരു ഗവേഷണം ഫൈസര്‍ നടത്തുന്നതായി അന്വേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഭാവിയിലെ വേരിയന്റുകളെ ചെറുക്കുന്നതിന് കൂടുതല്‍ ശക്തമായ വേരിയന്റുകളും വാക്സിനുകളും സൃഷ്ടിക്കുന്നതിനായി SARS-CoV-2 വൈറസിനെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള 'ഡയറക്ടഡ് എവല്യൂഷന്‍' ഗവേഷണം ആണ് ഇതെന്നാണ് ഫൈസര്‍ പറയുന്നത്.
ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ വളരെക്കാലമായി വിവാദപരമായിരുന്നു. ഇത്തരം പരീക്ഷണങ്ങളാണ് കോവിഡ് 19 പാന്‍ഡെമിക്കിന്റെ കാരണമാണെന്നും സംശയിക്കുന്നു. ഫൈസറിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജോര്‍ഡന്‍ ട്രിസ്റ്റന്‍ വോക്കര്‍ എന്ന ശാസ്ത്രജ്ഞന്‍ തങ്ങളൂടെ സംസാരിക്കുന്നത് രഹസ്യമായി പകര്‍ത്തിയ വീഡിയോ എന്നാണ് പ്രോജക്ട് വെരിറ്റാസ് അവകാശപ്പെട്ടിട്ടുള്ളത്. ഇതിന് പിന്നാലെയാണ് യു.എസ്. സെനറ്റര്‍ മാര്‍ക്കോ റൂബിയോ ഫൈസര്‍ പ്രസിഡന്റും സിഇഒയുമായ ആല്‍ബര്‍ട്ട് ബൗര്‍ലയ്ക്ക് ഇതെക്കുറിച്ച് ആരാഞ്ഞ് കത്ത് അയച്ചത്.
''അത് ഫംഗ്ഷന്‍ ഗവേഷണത്തിന്റെ നേട്ടമായാലും അല്ലെങ്കില്‍ ഡയറക്ട് പരിണാമത്തിലൂടെ തിരഞ്ഞെടുത്ത ഘടനാപരമായ മ്യൂട്ടേഷനുകളായാലും മിസ്റ്റര്‍ വോക്കര്‍ അവകാശപ്പെട്ടതുപോലെ ഒരു വൈറസിനെ കൂടുതല്‍ പകരുന്നതും മാരകവുമാക്കാനുള്ള ശ്രമമായാലും അപകടകരമാണെന്ന് റൂബിയോ തന്റെ കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരമായ ഈ ഗവേഷണത്തില്‍ ഫൈസര്‍ ഏര്‍പ്പെട്ടത് കോവിഡും അതിന്റെ വകഭേദങ്ങളും കമ്പനിക്ക് 'ഒരു പണ പശു' ആയതിനാലാണെന്നാണ് വോക്കര്‍ വിഡിയോയില്‍ പറയുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഗണ്യമായ ശതമാനം ഫൈസറിനായി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ റെഗുലേറ്റര്‍മാരും അവരുടെ ശ്രമങ്ങള്‍ എളുപ്പമാക്കും. മറ്റ് ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും അവരുടെ ഭാവി തൊഴില്‍ സാധ്യതകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കില്ല. ഇതെല്ലാം അപകടകമരമായ സാധ്യതകളാണ് തുറന്നിടുന്നത്, സെനറ്റര്‍ റൂബിയോ കത്തില്‍ ആശങ്കപ്പെട്ടു.
എന്നാല്‍, കോവിഡ് മേഖലയില്‍ പഠനം നടത്തുന്ന ജോര്‍ഡന്‍ ട്രിസ്റ്റന്‍ വോക്കര്‍ എന്ന ഒരു ശാസ്ത്രജ്ഞനെ വെബ് സെര്‍ച്ചില്‍ കണ്ടെത്താനായില്ലെന്ന് 'ഫോര്‍ബസ്' പത്രത്തിന്റെ സീനിയര്‍ ലേഖകനും കംപ്യൂട്ടേഷനല്‍-ഡിജിറ്റല്‍ ഹെല്‍ത്ത് വിദഗ്ദ്ധനായ പ്രഫസര്‍ ബ്രൂസ് വൈ. ലീ പറയുന്നത്. വീഡിയോയിലെ ആരോപണങ്ങളെല്ലാം തള്ളിയ ഫൈസര്‍ ആകട്ടെ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടു.
ഫൈസര്‍ ബയോഎന്‍ടെക് കോവിഡ് -19 വാക്‌സിന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍, ഫൈസര്‍ പ്രവര്‍ത്തന നേട്ടം ഉണ്ടാക്കുകയോ പരിണാമ ഗവേഷണം നയിക്കുകയോ ചെയ്തിട്ടില്ല. സഹകാരികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍, ആശങ്കയുളവാക്കുന്ന പുതിയ വകഭേദങ്ങളില്‍ സ്പൈക്ക് പ്രോട്ടീന്‍ ഉത്പാദിപ്പിക്കാന്‍ യഥാര്‍ത്ഥ SARS-CoV-2 വൈറസ് എവിടെയാണ് ഉപയോഗിച്ചതെന്ന് ഞങ്ങള്‍ ഗവേഷണം നടത്തി. പൊതുജനാരോഗ്യ അധികാരികള്‍ ആശങ്കയുടെ ഒരു പുതിയ വകഭേദം തിരിച്ചറിഞ്ഞുകഴിഞ്ഞുമ്പോളാണ് ഈ ജോലി ഞങ്ങള്‍ ഏറ്റെടുക്കുന്നത്.
പുതുതായി തിരിച്ചറിഞ്ഞ ഒരു വേരിയന്റ് ആശങ്കയെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളെ പ്രേരിപ്പിക്കുന്നതിനുള്ള നിലവിലുള്ള ഒരു വാക്സിന്റെ കഴിവ് വേഗത്തില്‍ വിലയിരുത്തുന്നതിനുള്ള ഒരു മാര്‍ഗം ഈ ഗവേഷണം നല്‍കുന്നു. തുടര്‍ന്ന് ഞങ്ങള്‍ ഈ ഡേറ്റ പിയര്‍ റിവ്യൂ ചെയ്ത സയന്റിഫിക് ജേണലുകള്‍ വഴി ലഭ്യമാക്കുകയും വാക്‌സിന്‍ അപ്‌ഡേറ്റ് ആവശ്യമാണോ എന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള ഘട്ടങ്ങളിലൊന്നായി ഇത് ഉപയോഗിക്കുകയും ചെയ്യുന്നു.
ഫൈസര്‍ ഏറെ ആഴ്ചകളായി PAXLOVID™ എന്ന തങ്ങളുടെ മൂക്കിലൂടെ നല്‍കാവുന്ന വാക്സിന്‍ സംബന്ധിച്ചുള്ള ഗവേഷങ്ങണളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. യുഎസ് സര്‍ക്കാരിന്റെ ആഗോള നിയന്ത്രണ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി PAXLOVID-ന്റെ രണ്ട് ഘടകങ്ങളില്‍ ഒന്നായ nirmatrelvir-നുള്ള പ്രതിരോധ മ്യൂട്ടേഷനുകള്‍ തിരിച്ചറിയാന്‍ ഫൈസര്‍ ഇന്‍ വിട്രോ വര്‍ക്ക് (ഉദാ. ഒരു ലബോറട്ടറി കള്‍ച്ചര്‍ ഡിഷില്‍) ഏറ്റെടുക്കുന്നുണ്ട്
സ്വാഭാവികമായി വികസിക്കുന്ന ഒരു വൈറസ് ഉപയോഗിച്ച്, ഒരു ആന്റിവൈറ വാക്സിന്റെ പ്രവര്‍ത്തനം പതിവായി വിലയിരുത്തേണ്ടത് പ്രധാനമാണ്. ഈ ജോലികളില്‍ ഭൂരിഭാഗവും കമ്പ്യൂട്ടര്‍ സിമുലേഷനുകളോ പ്രധാന പ്രോട്ടീസിന്റെ മ്യൂട്ടേഷനുകളോ ഉപയോഗിച്ചാണ് നടത്തുന്നത് - വൈറസിന്റെ പകര്‍ച്ചവ്യാധിയല്ലാത്ത ഭാഗമാണിത്.
പരിമിതമായ എണ്ണം കേസുകളില്‍, ഒരു പൂര്‍ണ്ണ വൈറസില്‍ ഫംഗ്ഷന്‍ മ്യൂട്ടേഷനുകളുടെ അറിയപ്പെടുന്ന നേട്ടങ്ങളൊന്നും അടങ്ങിയിട്ടില്ലെങ്കില്‍, കോശങ്ങളിലെ ആന്റിവൈറല്‍ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ പ്രാപ്തമാക്കുന്നതിന് അത്തരം വൈറസ് രൂപകല്‍പ്പന ചെയ്തേക്കാം. കൂടാതെ, തങ്ങളുടെ സുരക്ഷിതമായ ബയോസേഫ്റ്റി ലെവല്‍ 3 (BSL3) ലബോറട്ടറിയില്‍ SARS-CoV-2, nirmatrelvir എന്നിവ ഉപയോഗിച്ച് ഇന്‍കുബേറ്റ് ചെയ്ത സെല്ലുകളില്‍ ഇന്‍ വിട്രോ റെസിസ്റ്റന്‍സ് സെലക്ഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.
പ്രധാന പ്രോട്ടീസിന് വൈറസിന്റെ പ്രതിരോധശേഷിയുള്ള സ്‌ട്രെയിനുകള്‍ നല്‍കുന്നതിന് മ്യൂട്ടേറ്റ് ചെയ്യാന്‍ കഴിയുമോ എന്ന് വിലയിരുത്താന്‍ ഈ പഠനങ്ങള്‍ ആവശ്യമാണ്. എല്ലാ ആന്റിവൈറല്‍ ഉല്‍പ്പന്നങ്ങള്‍ക്കുമായി യു.എസും ഗ്ലോബല്‍ റെഗുലേറ്റര്‍മാരും ആവശ്യപ്പെടുന്നുവെന്നതും യുഎസിലെയും ലോകമെമ്പാടുമുള്ള നിരവധി കമ്പനികളും അക്കാദമിക് സ്ഥാപനങ്ങളും നടത്തുന്നതും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ സുതാര്യതയ്ക്കും ഈ രോഗത്തിന്റെ വിനാശകരമായ ഭാരം ലഘൂകരിക്കാനും ഫൈസര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അവകാശപ്പെട്ടു