ലാന്റിംഗിനിടെ വിമാനത്തിന് തീപിടിച്ചു


JUNE 22, 2022, 10:26 PM IST

ഫ്‌ളോറിഡ: മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ ഗിയര്‍ തകരാറായതിനെ തുടര്‍ന്ന് യാത്രാ വിമാനത്തിന് തീ പിടിച്ചു. 

വിമാനത്തില്‍ 130 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. 

തീപിടിച്ച വിമാനത്തില്‍ നിന്നും യാത്രക്കാര്‍ പുറത്തേക്ക് രക്ഷപ്പെടുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തില്‍ നിന്നും ശക്തമായ കറുത്ത പുക പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്. 

ഡൊമനിക്കന്‍ ബജറ്റ് കാരിയറായ റെഡ് എയറിനാണ് തീ പിടിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ വിമാനം പുറത്തിറക്കിയത്. സാന്റോ ഡൊമിംഗോയില്‍ നിന്നും വരികയായിരുന്നു വിമാനം.

Other News