മുട്ടുകുത്തി അമേരിക്കന്‍ പൊലീസ്; വര്‍ണവെറിക്കെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം


JUNE 2, 2020, 3:38 AM IST

വാഷിങ്ടണ്‍: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ അനുശോചിച്ചും അദ്ദേഹത്തിനു നീതി തേടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അമേരിക്കന്‍ പൊലീസ്. വിവിധ സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പൊതുസ്ഥലത്ത് മുട്ടുകുത്തിയിരുന്നാണ് വര്‍ണവെറിക്കെതിരായ പ്രക്ഷോഭങ്ങളോടുള്ള തങ്ങളുടെ പിന്തുണയറിയിച്ചത്. 

സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. അനീതിക്കെതിരെ പ്രക്ഷോഭകര്‍ക്കൊപ്പം നിലനില്‍ക്കുന്നതിന്റെ പ്രതീകമായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. ശരിയുടെ പക്ഷം തിരിച്ചറിയുന്നവര്‍ പകര്‍ന്നുനല്‍കുന്നത് നല്ല മാതൃകയാണെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

Other News