ഓസ്റ്റിനില്‍ രണ്ടിടത്ത് പാഴ്‌സല്‍ ബോംബ് സ്‌ഫോടനം; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്, വെറുപ്പു കലര്‍ന്ന ആക്രമണമെന്ന് സംശയിക്കുന്നു


MARCH 16, 2018, 5:40 PM IST

ഓസ്റ്റിന്‍: വീടിനു മുന്നില്‍ കാണപ്പെട്ട പാഴ്‌സല്‍ തുറന്നപ്പോള്‍ പൊട്ടിത്തറിച്ച സംഭവത്തില്‍ 17 വയസുകാരന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടു വീടുകള്‍ക്കു മുന്നിലാണ് പാഴസല്‍ കാണപ്പെട്ടത്. ഈ മാസമാദ്യം സമാനമായ ഒരു സംഭവത്തില്‍ ഓസ്റ്റിനില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ചയുണ്ടായ രണ്ടു സ്‌ഫോടനങ്ങള്‍ക്കും മുന്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. വെറുപ്പു കലര്‍ന്ന ആക്രമണമാണോ ഇതെന്നും പോലീസിന് സന്ദേഹമുണ്ട്. മുന്‍ വശത്തെ വാതിലിനു സമീപമാണ് പാഴ്‌സല്‍ കൗണപ്പെട്ടത്. പാഴ്‌സല്‍ അകത്ത് കൊണ്ടുപോയി അടുക്കളയില്‍ വച്ച് തുറക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ 17 വയസുകരന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. വീടിനും കേടുപാടു സംഭവിച്ചു. മറ്റൊരു വീടിനു മുന്നിലും പാഴ്‌സല്‍ കാണപ്പെടുകയും തുറന്നപ്പോള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഈ സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പാഴ്‌സല്‍ ബോംബുകള്‍ കാണപ്പെട്ട രണ്ടു വീടുകളും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടേതാണ്. യു.എസ് പോസ്റ്റല്‍ സര്‍വീസ് വഴിയല്ലെ പാഴ്‌സലുകള്‍ വന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആരെങ്കിലും അവിടെ കൊണ്ടുവന്ന് വച്ചതായിരിക്കാമെന്ന് പോലീസ് കരുതുന്നു. അജ്ഞാതര്‍ കൊണ്ടുവരുന്ന പാഴ്‌സലുകളുടെ കാര്യത്തില്‍ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

Other News