പ്രമീള ജയപാലിനേയും രാജകൃഷ്ണമൂര്‍ത്തിയേയും പ്രധാന കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിയമിച്ചു


JANUARY 27, 2021, 12:16 PM IST

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജരായ യു എസ് നിയമസഭാംഗങ്ങള്‍ പ്രമീള ജയപാല്‍, രാജകൃഷ്ണമൂര്‍ത്തി എന്നിവരെ പ്രധാന കോണ്‍ഗ്രസ് കമ്മിറ്റികളിലേക്ക് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തെരഞ്ഞെടുത്തു. ബജറ്റ് സംബന്ധിച്ച കമ്മിറ്റിയിലേക്കും കോവിഡ് കമ്മിറ്റിയിലേക്കുമാണ് തെരഞ്ഞെടുത്തത്. കോവിഡിനെ പരാജയപ്പെടുത്തി സമ്പദ് വ്യവസ്ഥയെ പുനര്‍നിര്‍മിക്കുമ്പോള്‍ അമേരിക്കന്‍ ജനതയുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ഫെഡറല്‍ കൊറോണ വൈറസ് പ്രതികരണത്തിന്റെ സുപ്രധാന മേല്‍നോട്ടം നല്കുന്നതിന് ചെയര്‍മാന്‍ ക്ലൈബര്‍ണും സഹപ്രവര്‍ത്തകരുമുള്ള പാനലില്‍ ചേരുന്നതില്‍ അഭിമാനിക്കുന്നതായി രാജകൃഷ്ണമൂര്‍ത്തി പറഞ്ഞു. പകര്‍ച്ചവ്യാധിയോടുള്ള രാജ്യത്തിന്റെ പ്രതികരണത്തിനും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും വേണ്ടി നീക്കിവെച്ച കോടിക്കണക്കിന് ഡോളര്‍ നികുതിദായക ഫണ്ടുകളില്‍ കാര്യക്ഷമമായും സുതാര്യമായും ഫലപ്രദമാും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാല്‍ ഇരുപാര്‍ട്ടികളിലേയും അംഗങ്ങളുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും രാജകൃഷ്ണമൂര്‍ത്തി പറഞ്ഞു. 

യു എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ വനിതയാണ് ജയപാല്‍.

Other News