പ്രതിഷേധിക്കാനായി അമേരിക്കന്‍ വാള്‍പ്പയറ്റ് താരം സമ്മാനവേദിയില്‍ ട്രംപിനുമുന്നില്‍ മുട്ടുകുത്തി


AUGUST 11, 2019, 4:13 PM IST

ലിമ (പെറു) : കുടിയേറ്റക്കാര്‍ക്കെതിരായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിവരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ സമ്മാന വേദിയില്‍ പ്രതിഷേധവുമായി അമേരിക്കന്‍ വാള്‍പ്പയറ്റ് താരം.

 ട്രംപിനെതിരെ സമ്മാന വേദിയില്‍ മുട്ടുകുത്തി നിന്നുകൊണ്ടാണ് അമേരിക്കന്‍ വാള്‍പ്പയറ്റ് താരം റേസ് ഇംബൊഡെന്‍ തന്റെ പ്രതിഷേധമറിയിച്ചത്. വംശീയതയും വിദ്വേഷ പ്രചാരണങ്ങളും കുടിയേറ്റക്കാര്‍ക്കെതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങളും നടത്തുന്ന പ്രസിഡന്റിനെതിരെയാണ് തന്റെ പ്രതിഷേധമെന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു.പെറുവിലെ ലിമയില്‍ നടന്ന പാന്‍ അമേരിക്കന്‍ ഗെയിംസ് വേദിയില്‍ പോഡിയത്തിന് മുകളില്‍ വെച്ചാണ് റേസ് ട്രംപിനെതിരെ പ്രതിഷേധിച്ചത്. ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ അമേരിക്കന്‍ ടീമിന്റെ ഭാഗമായിരുന്നു റേസ്. സമ്മാനദാനത്തിനായി പോഡിയത്തില്‍ നില്‍ക്കെ ദേശീയ ഗാനം കേള്‍പ്പിച്ചപ്പോഴാണ് റേസ് മുട്ടുകുത്തി നിന്ന് തന്റെ പ്രതിഷേധം അറിയിച്ചത്.

Other News