നേരത്തെ രേഖപ്പെടുത്തുന്ന വോട്ടുകളുടെ എണ്ണത്തിൽ വൻവർധന; ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിൽ നിർണ്ണായകം 


OCTOBER 16, 2020, 9:31 PM IST

വാഷിംഗ്‌ടൺ:  2020 ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ 17 ദശലക്ഷത്തിലധികം അമേരിക്കക്കാർ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഡെമോക്രാറ്റിക് ആവേശവും രാജ്യത്തിന്റെ വോട്ടിന്റെ രീതിയെ മാറ്റിമറിച്ച കൊറോണ സാഹചര്യവും ഇതിനെ വൻ തോതിൽ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.

എട്ട് സംസ്ഥാനങ്ങൾ ഇതുവരെ രേഖപ്പെടുത്തിയ മൊത്തം വോട്ടുകളുടെ കണക്ക് പുറത്തുവിട്ടിട്ടില്ല. വോട്ടർമാർക്ക് രണ്ടാഴ്ചയിൽ കൂടുതൽ വോട്ട് രേഖപ്പെടുത്താൻ സമയം ബാക്കിയുണ്ടായിട്ടും 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ മൊത്തം വോട്ടുകളുടെ 12 ശതമാനമാണ് ഇതിനകം രേഖപ്പെടുത്തിയത്.

അമേരിക്ക ഇത്തവണ 150 ദശലക്ഷം വോട്ടുകൾ വരെ രേഖപ്പെടുത്താമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. 1908 ന് ശേഷമുള്ള ഏതൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പിനേക്കാളും കൂടിയ പോളിംഗ് നിരക്കായിരിക്കും ഇത്.

അസോസിയേറ്റഡ് പ്രസ് എണ്ണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 42 സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ 2-1ന് റിപ്പബ്ലിക്കൻമാരെ മറികടന്നു. എന്നാൽ ബാലറ്റുകൾ എണ്ണുമ്പോൾ ഡെമോക്രാറ്റുകൾ വോട്ടുകളിൽ മുന്നേറുമെന്ന് ഇതിനർത്ഥമില്ല. തിരഞ്ഞെടുപ്പ് ദിനത്തിൽ റിപ്പബ്ലിക്കൻ വോട്ടുകൾ വർദ്ധിക്കുമെന്ന് ഇരു പാർട്ടികളും പ്രതീക്ഷിക്കുന്നു, അത് വളരെ വേഗം ഫലത്തെ സ്വാധീനിക്കുകയും ചെയ്യും.

പെൻ‌സൽ‌വാനിയയിൽ‌ ഇതുവരെ പോസ്റ്റൽ മെയിലിലൂടെ അയച്ച 437,000 ബാലറ്റുകളിൽ മുക്കാൽ ഭാഗവും ഡെമോക്രാറ്റുകളുടേതാണ്.  ഫ്ലോറിഡയിൽ, ഇതുവരെ മെയിലിലൂടെ അയച്ച ബാലറ്റുകളിൽ പകുതിയും ഡെമോക്രാറ്റ് പക്ഷത്ത് നിന്നാണ്. അതിൽ മൂന്നിലൊന്നിൽ താഴെ മാത്രമാണ് റിപ്പബ്ലിക്കൻമാരിൽ നിന്നുള്ളത്. 

Other News