ക്വിസ് മത്സരത്തില്‍ എബനേസര്‍ പ്രാര്‍ത്ഥന കൂട്ടം വിജയിച്ചു


OCTOBER 17, 2021, 10:36 AM IST

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവകയില്‍ 2019 മുതല്‍ ആരംഭിച്ച പി എം കോശി, ഏലിയാമ്മ കോശി  ആന്‍ഡ് അഞ്ജു തോമസ് എവറോളിംഗ് ട്രോഫിക്കായുള്ള മൂന്നാമത് ക്വിസ് മത്സരത്തില്‍ എബനേസര്‍ പ്രാര്‍ത്ഥന കൂട്ടം ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ജെറുസലേം പ്രാര്‍ത്ഥനാ കൂട്ടമാണ് കരസ്ഥമാക്കിയത്. ബേതലഹേം  പ്രാര്‍ത്ഥന കൂട്ടത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.

പുന്നൂരാന്‍ ഫാമിലിക്കു വേണ്ടി സക്കറിയ കോശിയാണ് ഒന്നാം സ്ഥാനത്തിനായുള്ള പിഎം കോശി ഏലിയാമ്മ കോശി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി സംഭാവന ചെയ്തത്. രണ്ടും മൂന്നും സ്ഥാനത്തിനായുള്ള അഞ്ചു തോമസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി സംഭാവന നല്‍കിയത് അജയ് തോമസ് ആണ്.

9 പ്രാര്‍ത്ഥനാ കൂട്ടങ്ങള്‍ ആണ് മത്സരത്തില്‍ പങ്കെടുത്തത്. വികാരി റവ. ഈപ്പന്‍ വര്‍ഗീസ് ആയിരുന്നു ക്വിസ് മാസ്റ്റര്‍.  

ശക്തമായ മത്സരം കാഴ്ചവെച്ച എല്ലാ ടീമുകളെയും കണ്‍വീനര്‍ ലീന ഏബ്രഹാം അഭിനന്ദിച്ചു. വരുംവര്‍ഷങ്ങളില്‍ ആഴമായ ബൈബിള്‍ പഠനത്തിലൂടെ വേദപുസ്തക അടിസ്ഥാനത്തില്‍ ഉള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്  ഇതുപോലെയുള്ള ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ സഹായകരമായി തീരുമെന്ന് വൈസ് പ്രസിഡന്റ് റെജി കുര്യന്‍ പറഞ്ഞു. ബൈബിള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കുന്നതിന് ഇതുപോലെയുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന് സെക്രട്ടറി ക്രിസ്റ്റഫര്‍ ജോര്‍ജ് പറഞ്ഞു. ഒക്ടോബര്‍ 17 ഞായറാഴ്ച ആരാധന മധ്യേ വിജയിച്ച ടീമുകള്‍ക്ക് ട്രോഫികള്‍  നല്‍കുന്നതാണ് എന്ന വികാരി റവ: ഈപ്പന്‍ വര്‍ഗീസ് അറിയിച്ചു.

Other News