ചൈനയുമായുള്ള ബന്ധം-മോഡിക്കെതിരെ പരിഹാസവുമായി  രാഹുല്‍ ഗാന്ധി


JUNE 2, 2023, 9:13 AM IST

-പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

'ചൈന നമ്മളുടെ പ്രദേശം കൈവശപ്പെടുത്തുന്നു എന്നതാണ് വസ്തുത. ഇത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്,'ഇത് തികച്ചും അസ്വീകാര്യമാണ്' രാഹുല്‍ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനിടെ വ്യാഴാഴ്ച നാഷണല്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

1960 കളുടെ തുടക്കത്തില്‍ തങ്ങളുടെ തര്‍ക്കമേഖലയായ ഹിമാലയന്‍ അതിര്‍ത്തിയില്‍ നടന്ന യുദ്ധത്തെത്തുടര്‍ന്ന് പതിറ്റാണ്ടുകളായി ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്.

20 ഇന്ത്യന്‍ സൈനികരെയും നാല് ചൈനീസ് സൈനികരെയും കൊലപ്പെടുത്തിയ 2020 ലെ മാരകമായ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം, ചൈന ഈ വര്‍ഷം ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി, തെക്കന്‍ ടിബറ്റ് എന്ന് വിളിക്കുകയും മേഖല തങ്ങളുടെ അധീനപ്രദേശമാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഈ അവകാശവാദങ്ങള്‍ ഇന്ത്യ തള്ളുകയും നിഷേധിക്കുകയും ചെയ്തിരുന്നു.രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ  വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി  പ്രതികരിച്ചില്ല.ഈ മാസം അവസാനം നടക്കാനിരിക്കുന്ന മോഡിയുടെ യുഎസ് സന്ദര്‍ശനത്തിന് ആഴ്ചകള്‍ മുമ്പാണ് രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനം.

Other News