പ്രസിഡന്റിന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യം ചര്‍ച്ചയാകുമെന്ന് വൈറ്റ്ഹൗസ്


FEBRUARY 22, 2020, 3:34 PM IST

വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മതസ്വാതന്ത്ര്യം ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തുന്ന സംയുക്ത പ്രസ്താവനയിലും വിഷയം പരാമര്‍ശിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചത്. 

ഇന്ത്യുടെ ജനാധിപത്യ പാരമ്പര്യങ്ങളോടും സ്ഥാപനങ്ങളോടും യു എസിന് വലിയ ബഹുമാനമുണ്ടെന്നും പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നത് അമേരിക്ക തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Other News