സേവനത്തില്‍ നിന്ന് വിരമിച്ചവരെ ആദരിച്ചു


JUNE 23, 2022, 9:24 AM IST

ഷിക്കാഗോ: ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ജോലിയില്‍ നിന്ന് വിരമിച്ച റോയി നെടുങ്കോട്ടില്‍, സക്കറിയാസ് ചാക്കോ, ബൈജു ജോസ് എന്നിവരെ സിടിഎ , പേസ്, മെട്ര, സിറ്റി എംപ്ലോയീസ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ സിടിഎംഎ പ്രസിഡന്റ് സാബു കോട്ടപ്പുറം, സെക്രട്ടറി ലൂക്കോസ് ചുമ്മാര്‍, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണോക്കാടന്‍ എന്നിവര്‍ ഫലകങ്ങള്‍ സമ്മാനിച്ചു.

സിടിഎംഎയുടെ ആദ്യ പ്രസിഡന്റ് സിറിയക് പുത്തന്‍പുരയില്‍, തോമസ് പായിക്കാട്ടുമാലില്‍, സെല്‍വന്‍ ചാക്കോ, സിഎംഎ പ്രസിഡന്റ് ജോഷി വള്ളിക്കളം, രഞ്ജന്‍ അബ്രഹാം, റിയാന്‍ നെടുങ്കോട്ടില്‍, ലൂക്കോസ് ചുമ്മാര്‍, ജോണ്‍സണ്‍ കണ്ണോക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Other News