വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ തടയാന്‍ ടെലികോം കമ്പനികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന നിയമം വരുന്നു


JUNE 7, 2019, 7:31 PM IST

വാഷിംഗ്ടണ്‍ ഡി സി: ഉപഭോക്താക്കള്‍ക്കു വരുന്ന വ്യാജ ടെലിഫോണ്‍ കോളുകള്‍ തടയുന്നതിന് ടെലികോം  കമ്പനികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതും, നിയമപരമായ ബാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതുമായ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്റെ (എഫ്.സി.സി) പുതിയ നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചു.. വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ പൂര്‍ണമായി തടയാന്‍ ഈ നിയമം പര്യാപ്തമാകില്ലെങ്കിലും അനാവശ്യ ഫോണുകളാണെന്നു തോന്നിയാല്‍ അതു തടയാന്‍ ടെലികേ കമ്പനികള്‍ക്ക് പുതിയ നിയമം അനുമതി നല്‍കുന്നു. ഈ നടപടിക്ക് ഉപഭോക്താക്കളുടെ അനുമതി ആവശ്യമില്ലെങ്കിലും അതിനുള്ള ഓപ്ഷന്‍ അവര്‍ നല്‍കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്

ഉപഭോക്താവിന് ആവശ്യമായ ഒരു ഫോണ്‍ സന്ദേശം തെറ്റിദ്ധിരിച്ച് തടയേണ്ടി വന്നാല്‍ ടെലികം കമ്പനികളെ നിയമപരമായ നടപടികളില്‍ നിന്ന് മുക്തമാക്കുന്നതിന് ഉതകുന്ന നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്നതാണെന്ന് എഫ്.സി.സി അറിയിച്ചു. കോള്‍ ബ്ലോക്കിംഗ് ഫലപ്രദമാകുന്നതിന് ഉപഭോക്താക്കളുടെ ഭാഗത്തു നിന്നുള്ള നിര്‍ദേശങ്ങള്‍ സഹായകമാകുമെന്ന് എഫ്.സി.സി ചെയര്‍മാന്‍ അജിത് പൈ പറഞ്ഞു. 

അനാവശ്യ ഫോണുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിന് 3 ബില്യണ്‍ ഡോളറിനു സമമായ തുക പ്രതിവര്‍ഷം ഉപഭോക്താക്കള്‍ ചെലവഴിക്കുന്നുണ്ടെന്ന് എഫ്.സി.സി യുടെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. പുതിയ നിയമപ്രകാരം വ്യാജ ഫോണ്‍കോളുകള്‍ കണ്ടെത്തേണ്ട ബാധ്യത ടെലികോം കമ്പനികള്‍ക്കാണ്. അവര്‍ ഇത് എങ്ങിനെ നടപ്പാക്കുമെന്നും, ഉപഭോക്താക്കള്‍ക്ക് ഈ ഇനത്തില്‍ ചാര്‍ജ് ഈടാക്കുമോ എന്നും അറിയേണ്ടതുണ്ട്. 


Other News