ന്യൂയോര്‍ക്ക്: അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യ അമേരിക്കയെ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നതെന്നും യു എസിനെക്കുറിച്ചുള്ള വിദേശനയത്തിന്റെ മൊത്തത്തിലുള്ള വിലയിരുത്തല്‍ അതീവ ജാഗ്രതയോടെയായിരുന്നുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. എന്നാല്‍ അമേരിക്കയുമായി വ്യത്യസ്തമായ ബന്ധം സ്ഥാപിക്കാനുള്ള അനുമാനങ്ങള്‍ രാജ്യം ഇപ്പോള്‍ മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം ഉള്‍ക്കൊള്ളാനുള്ള വഴി കണ്ടെത്തേണ്ടത് ഇന്ത്യയുടെയും ചൈനയുടെയും പരസ്പര താത്പര്യമാണെന്ന സന്ദേശം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.
ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക് അഫയേഴ്സില്‍ മുന്‍ നീതി ആയോഗ് വൈസ് ചെയര്‍മാനും കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസറുമായ അരവിന്ദ് പനഗരിയയ്ക്കൊപ്പം 'ഇന്ത്യ ഉയര്‍ന്നുവരുന്ന ആഗോള ക്രമത്തില്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.
അമേരിക്കയോടുള്ള നമ്മുടെ മനോഭാവം പരിഗണിക്കണമെന്നും 40കളുടെ അവസാനത്തിനും 2000നും ഇടയില്‍ ഏകദേശം 50 വര്‍ഷമായി വിവിധ കാരണങ്ങളാല്‍ തങ്ങള്‍ തെറ്റുകാരാണെന്നോ യു എസിന് തെറ്റുപറ്റിയെന്നോ താന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ തങ്ങള്‍ യു എസിനെ വളരെയധികം ജാഗ്രതയോടെ സംശയത്തോടെയാണ് കണ്ടതെന്നും ഇത് വളരെ പ്രധാനപ്പെട്ട ബന്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ലോകം മാറാന്‍ തുടങ്ങിയപ്പോള്‍ പ്രസ്തുത കാഴ്ചപ്പാടിന്റെ സ്ഥിരത ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് വസ്തുത. 2005- 08 വര്‍ഷത്തെ ആണവ കരാര്‍ പോലും പോരാട്ടമായിരുന്നെന്നും കാരണം ഒരു വശത്ത് യു എസ് വളരെ വ്യക്തമായ ചില നേട്ടങ്ങളാണ് വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സിനെക്കുറിച്ച് ആഴത്തില്‍ വേരൂന്നിയതും സാധുതയുള്ളതുമായ സഹജമായ ചരിത്രപരമായ സംശയമാണ് തങ്ങളെ പിന്നോട്ട് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു എസുമായുള്ള ഇന്ത്യയുടെ ബന്ധം പുനഃസ്ഥാപിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയശങ്കര്‍ പ്രശംസിച്ചു.
യു എസുമായി വ്യത്യസ്തമായ ബന്ധം സ്ഥാപിക്കുന്നതിനും പ്രധാനമന്ത്രി മോദി ഉണ്ടാക്കിയ വലിയ വ്യത്യാസങ്ങളിലൊന്ന് സ്ഥാപിക്കുന്നതിനും നേരത്തെയുള്ള അനുമാനങ്ങളെ മറികടക്കാന്‍ തങ്ങള്‍ക്ക് വളരെയധികം പരിശ്രമം ആവശ്യമാണെന്നും പറഞ്ഞ എസ് ജയശങ്കര്‍ യു എസില്‍ നിന്ന് അടിസ്ഥാനപരമായി അകറ്റുന്ന പ്രത്യേക ലോക വീക്ഷണത്തിന്റെ പ്രത്യയശാസ്ത്രപരമായ ഭാരം മോദി വഹിക്കാതിരിക്കുകയും ചെയ്തുവെന്നും പറഞ്ഞു.
ലോകം കണ്ട ഏറ്റവും വലിയ മാറ്റം ചൈനയുടെ ഉയര്‍ച്ചയാണെന്നും എന്നാല്‍ അവരുമായുള്ള താരതമ്യത്തെ തുടര്‍ന്ന് ഇന്ത്യയുടെ നാടകീയമായ ഉയര്‍ച്ച ലഘൂകരിക്കപ്പെട്ടുവെന്നും ചൈനയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയെ ശരിയായ അര്‍ഥത്തില്‍ വിലയിരുത്തിയാല്‍ അതിശയകരമായ മാറ്റം കാണാനാവുമെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ വേഗത്തിലും നാടകീയമായും ഉയര്‍ന്നുവന്ന ചൈനയാണ് പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര സാമീപ്യത്തില്‍ ഉയര്‍ന്നുവരുന്ന രണ്ട് ശക്തികള്‍ പരസ്പരം ഉള്‍ക്കൊള്ളാനുള്ള ഒരു മാര്‍ഗം കണ്ടെത്തുന്നത് തങ്ങളുടെ പരസ്പര താത്പര്യമാണെന്ന സന്ദേശം അയയ്ക്കാനും സന്ദര്‍ഭം ഉപയോഗിക്കുകയായിരുന്നു.
തങ്ങള്‍ക്ക് മൂന്ന് വലിയ കാര്യങ്ങള്‍ തെറ്റായി സംഭവിച്ചതായി കരുതുന്നുവെന്നും ആതില്‍ ആദ്യത്തേത് തുടക്കത്തിലായിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. വിഭജനം, ആണവ ഓപ്ഷന്‍ പ്രയോഗിക്കുന്നതിലെ കാലതാമസം, സാമ്പത്തിക പരിഷ്‌കാരങ്ങളിലെ കാലതാമസം എന്നിവയാണ് ജയശങ്കര്‍ ചൂണ്ടിക്കാട്ടിയ മൂന്നു തെറ്റുകള്‍. ചൈന ഈ കാലയളവില്‍ പ്രദേശികമായി വളരുകയായിരുന്നു. 1964-ന്റെ തുടക്കത്തില്‍ ചൈന ആണവ സാധ്യത പ്രയോഗിച്ചപ്പോള്‍ 1974ലാണ് ഇന്ത്യ അര്‍ധ മനസ്സോടെയുള്ള പ്രസ്തുത നീക്കം നടത്തിയത്. 1998ല്‍ അത് വീണ്ടും ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.