ജന്മദിനത്തില്‍ കൊല്ലപ്പെട്ട സാറ ഹഡ്‌സന്റെ കൊലയാളി അറസ്റ്റില്‍


AUGUST 23, 2019, 11:53 AM IST

ഡാളസ്: ഇരുപത്തി രണ്ടാം ജന്മദിനം ആഘോഷിക്കുന്നത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയ സ്ഥലത്തേക്ക് യാത്ര തിരിച്ച സാറാ ഹഡ്‌സന്‍ പോയത് മരണത്തിലേക്ക്. 

ഓഗസ്റ്റ് 19ന് അര്‍ക്കന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദം പൂര്‍ത്തീകരിച്ച് ഡാലസിലേക്കു താമസം മാറ്റിയ സാറ ഹഡ്‌സന്‍ തന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൂന്നോ നാലോ ബ്ലോക്ക് അകലെ കത്തി തുടങ്ങിയ എസ്്യുവിയുടെ പിറകില്‍ സാറയുടെ മൃതദേഹം കണ്ടെത്തിയത്

.പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നു തീ ഉയരുന്നതു കണ്ട് ആരോ സന്ദേശം നല്‍കിയത് അനുസരിച്ച് എത്തിച്ചേര്‍ന്ന പൊലീസ് ആണു മൃതദേഹം സാറയുടേത് ആണെന്നു സ്ഥിരീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒരാള്‍ സാറയെ കാറിനകത്തേക്കു തള്ളിയിടുന്ന ചിത്രം ലഭിച്ചു. തുടര്‍ന്നു നടന്ന അന്വേഷണത്തിനൊടുവില്‍ ഓഗസ്റ്റ് 21ന് പ്രതി ഗ്ലെന്‍ റിച്ച്റ്ററെ (49) മസ്‌ക്കിറ്റില്‍ നിന്നു പിടികൂടി.

49 വയസുള്ള ഇയാള വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്്. ജന്മദിനം ആഘോഷിക്കാന്‍ പുറപ്പെട്ട സാറായെ നിര്‍ബന്ധിച്ച് എടിഎമ്മില്‍ നിന്നുപണം എടുപ്പിച്ച ശേഷം കൊലപ്പെടുത്തിയതാകാം എന്നാണു പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം.

പി.പി ചെറിയാന്‍