വാഷിംഗ്ടണ്‍: തോക്ക് അക്രമ നിയന്ത്രണ ബില്ലില്‍ സെനറ്റര്‍മാര്‍ ഉഭയകക്ഷി ഒത്തുതീര്‍പ്പിലെത്തി. ഈ ആഴ്ച അവസാനത്തോടെ പാസ്സാക്കിയേക്കും. പദ്ധതിയുടെ ചട്ടക്കൂട് അംഗീകരിച്ച് ഒന്‍പത് ദിവസത്തിന് ശേഷമാണ് 80 പേജുള്ള ബില്‍ നിയമനിര്‍മാതാക്കള്‍ പുറത്തിറക്കിയത്.
14 റിപ്പബ്ലിക്കന്മാരും 48 ഡമോക്രാറ്റുകളും രണ്ട് സഖ്യകക്ഷി സ്വതന്ത്രരും ചേര്‍ന്ന് 64- 34 എന്ന നിലയില്‍ പ്രാരംഭ നടപടിക്രമപരമായ തടസ്സം നീക്കി. സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമര്‍ ശക്തമായി പിന്തുണച്ചു. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഭയുടെ പാസാക്കല്‍ വേഗത്തില്‍ നടപ്പാക്കാനാകും.
ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്ന കടുത്ത നിയന്ത്രണങ്ങള്‍ റിപ്പബ്ലിക്കന്മാര് തടഞ്ഞിരുന്നു. തോക്കുകള്‍ വാങ്ങുന്ന പ്രായം കുറഞ്ഞവര്ക്കാിയ പശ്ചാതല പരിശോധനകള്‍ നടത്താനും വില്‍പ്പനക്കാര്‍ക്ക് പശ്ചാതല പരിശോധനയിലുടെ തോക്ക് കടത്തുകാരില്‍ നിന്ന് പിഴ ഈടാക്കാനും നിയമ നിര്‍മാണം സഹായിക്കും. സ്കൂള്‍ സുരക്ഷയും മാനസികാരോഗ്യ സംരംഭങ്ങളും മെച്ചപ്പെടുത്തുന്നതിന് ഇത് സംസ്ഥാനങ്ങള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും സാമ്പത്തികം നല്‍കും.
ഈ നടപടിക്ക് ഏകദേശം 15 ബില്യന്‍ ഡോളറാണ് ചെലവു വരികയെന്നാണ് കണക്കാക്കുന്നത്.
ഗാര്‍ഹിക പീഡനത്തിന് ശിക്ഷിക്കപ്പെട്ട പ്രണയ പങ്കാളികള്‍ തോക്ക് വാങ്ങുന്നത് ബില്‍ വിലക്കും. ഇരകളെ വിവാഹം കഴിക്കുകയോ അവരോടൊപ്പം താമസിക്കുന്നവരോ കുട്ടികളുള്ളവരോ ആയ കുറ്റവാളികള്‍ ഇതിനകം തോക്കുകള്‍ കൈവശം വെക്കുന്നത് നിരോധിച്ചിട്ടുണ്ട്. മറ്റൊരു ഗുരുതരമായ കുറ്റം ചെയ്തില്ലെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം തോക്ക് കൈവശം വെക്കാനുള്ള ഒരു കുറ്റവാളിയുടെ അനുമതി പുനഃസ്ഥാപിക്കാനാകും.
റെഡ് ഫ്ളാഗ് തോക്ക് നിയമമുള്ള 19 സംസ്ഥാനങ്ങള്‍ക്കും കൊളംബിയ ജില്ലയ്ക്കും 750 മില്യന്‍ ഡോളര്‍ നല്‍കും. അതിലൂടെ അപകടകാരികളായ ആളുകളില്‍ നിന്നും തോക്ക് തിരികെ പിടിക്കാന്‍ എളുപ്പമാക്കും. തോക്ക് നീക്കം ചെയ്യുന്നതിനെതിരെ പോരാടുന്നതിന് തോക്ക് ഉടമയ്ക്ക് നിയമപരമായ നടപടിക്രമങ്ങള്‍ ഉണ്ടായിരിക്കണം.
എന്നാല്‍ പ്രസിഡന്റ് ജോ ബൈഡന് അര്‍ഥമാക്കുന്ന കൂടുതല്‍ ശക്തമായ നിര്‍ദ്ദേശങ്ങള്‍ നിയമനിര്മാണത്തിലില്ല.
കുട്ടികളേയും സമൂഹത്തേയും സുരക്ഷിതമായി സൂക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യാനും നിയമം നല്ല ദിശയിലേക്ക് നയിക്കുമെന്ന് ഉറപ്പുണ്ടെന്നും ടെക്സസിലെ സെനറ്റര്‍ ജോണ്‍ കോര്ണിന് പറഞ്ഞു.
പതിറ്റാണ്ടുകളായി തോക്ക് നിയന്ത്രണ നിയമ നിര്‍മാണം എതിര്‍ക്കുന്ന നാഷണല്‍ റൈഫില്‍ അസോസിയേഷന് ഈ ബില്ലിനേയും എതിര്‍ത്തു.
സെനറ്റിലെ 50-50 മറികടക്കാനും 60 വോട്ട് നേടാനും കുറഞ്ഞത് 10 റിപ്പബ്ലിക്കന്‍ വോട്ടുകള്‍ വേണം.
18നും 20നും ഇടയില്‍ പ്രായമുള്ള തോക്ക് വാങ്ങുന്നവര്‍ക്കുള്ള ഫെഡറല്‍ പശ്ചാതല പരിശോധനയില്‍ വാങ്ങുന്നയാളുടെ ജുവൈനല്‍ റെക്കോര്‍ഡിന്റെ പരിശോധന ഉള്‍പ്പെടുത്തണമെന്ന് ബില്ലില്‍ ആവശ്യപ്പെടും.
കമ്യൂണിറ്റി ബിഹേവിയറല്‍ ഹെല്‍ത്ത് സെന്ററുകള്‍ വികസിപ്പിക്കുന്നതിനും മാനസിക വിദഗ്ധര്‍ക്കുള്ള ടെലിമെഡിസിന്‍ സന്ദര്‍ശനങ്ങള്‍ക്കും മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളുകളെ കൈകാര്യം ചെയ്യാനും പരിശീലിപ്പിക്കാന്‍ കോടിക്കണക്കിന് ഡോളറാണ് ആവശ്യമായി വരിക. സ്കൂള്‍ മാനസികാരോഗ്യ സേവനങ്ങള്‍ക്ക് ജീവനക്കാരെ നിയമിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും രണ്ട് ബില്യന്‍ ഡോളറിലധിസകം നല്‍കും. സ്കൂള്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് 300 ബില്യന്‍ നല്‍കും.