ഇംപീച്ച്‌മെന്റ് ട്രയലിന് സെനറ്റില്‍ തുടക്കത്തില്‍ തിരിച്ചടി


JANUARY 27, 2021, 10:48 AM IST

വാഷിംഗ്ടണ്‍ ഡി സി: യു എസ് സെനറ്റിലെ നൂറ് അംഗങ്ങളും ഇംപീച്ച്‌മെന്റ് ട്രയലിനുള്ള ജറിയേഴ്‌സായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മുന്‍പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് ട്രയല്‍ ഭരണ ഘടനാ വിധേയമല്ലെന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്റ് പോള്‍ ഉയര്‍ത്തിയ വാദത്തിന്മേല്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. റാന്റ് പോളിന്റെ അഭിപ്രായത്തോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 45 സെനറ്റര്‍മാര്‍ യോജിക്കുകയും അഞ്ചുപേര്‍ വിയോജിക്കുകയും ചെയ്തു. ഡമോക്രാറ്റ് സെനറ്റര്‍മാരും വിയോജിപ്പ് പ്രകടിപ്പിച്ചതോടെ 55- 45 എന്ന നിലയില്‍ ട്രയലിന് തിരിച്ചടി ലഭിക്കുകയായിരുന്നു. 

സെനറ്റില്‍ ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കിള്‍ വിജയിക്കണമെങ്കില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലെ 50 സെനറ്റര്‍മാര്‍ക്കു പുറമേ 17 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ വോട്ടുകള്‍ കൂടി ആവശ്യമാണ്. 

സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ട്രമിറ്റ് റോംനി, മലിസമാര്‍ക്കോസ്‌ക്കി, സൂസന്‍ കോളിന്‍സ്, ബെന്‍ബാബു, പാറ്റ് റൂമി എന്നിവരാണ് ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്തത്. സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മെക്കോണല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാര്‍ക്കൊപ്പം നിന്നത് ഡമോക്രാറ്റിക്ക് പാര്‍ട്ടിയെ ഞെട്ടിച്ചു. 

ഫെബ്രുവരി ഒന്‍പതിന് സെനറ്റില്‍ ആരംഭിക്കുന്ന ഇംപീച്ച്‌മെന്റ് ട്രയല്‍ ഇതോടെ അപ്രസക്തമാവുകയാണ്. മുന്‍ പ്രസിഡന്റിനെ വിചാരണ ചെയ്യുന്നതിനാല്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനാവില്ലെന്നും അടുത്ത അധ്യക്ഷത വഹിക്കേണ്ട കമലാ ഹാരിസും മാറിനില്‍ക്കുന്നതിനാലും ട്രംപ് ഈ ഇംപീച്ച്‌മെന്റും തരണം ചെയ്യുമെന്ന് ഉറപ്പായി.