പ്രളയ പാഠവുമായി ടോറന്റ് ഷോര്‍ട്ട് ഫിലിം ന്യൂ യോര്‍ക്കില്‍ റിലീസ് ചെയ്യുന്നു


JUNE 28, 2019, 12:38 PM IST

കേരളം കണ്ട ഏറ്റവും ഭീകരമായ പ്രളയത്തെ ആസ്പദമാക്കി നോര്‍ത്ത് അമേരിക്കയിലെ കലാ ആസ്വാദകരായ ഒരുകൂട്ടം കലാകാരന്മാരുടെ കുട്ടയ്മയായ ദോസ്തി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ തയ്യാക്കിയഋ ഷോര്‍ട്ട് വീഡിയോ സോങ് ഈ വരുന്ന ജൂണ്‍ 29 ശനിയാഴ്ച്ച രാവിലെ 10 :30 മുതല്‍ 3 മണി യോങ്കേഴ്സിലെ 1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തിറങ്ങുന്നു.

അജിത് നായരുടെ വരികള്‍ക്ക് ഗിരി സൂര്യയാണ് ഈണം നല്‍കിയത്.

അവര്‍ക്കൊപ്പം എന്ന മൂവിക്ക് ശേഷം ഗണേഷ് നായര്‍ സംവിധാനം ചെയ്ത ഈ ഷോര്‍ട് ഫിലിം ന്യൂ യോര്‍ക്കിലുള്ള ഒരു പറ്റം കലാകാരന്‍ മാരുടെ ശ്രമഫലമാണ്. മനോജ് നമ്പ്യാര്‍ ആണ് വീഡിയോ ഗ്രാഫി ചെയ്തത്.
ചടങ്ങിലേക്ക് മലയാളികളെയുംസ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സ് ഭാരവാഹികളും ദോസ്തി എന്റര്‍ടൈന്‍മെന്‍സിന്റെ പ്രവര്‍ത്തകരും അറിയിച്ചു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍

Other News