ട്രം​പി​ന്​ മ​നോ​രോഗം: ആഞ്ഞടിച്ച് ഗാ​യി​ക റി​ഹാ​ന


OCTOBER 10, 2019, 11:44 PM IST

ന്യൂയോർക്ക്:മാനസിക ആരോഗ്യത്തിന് കാര്യമായ പ്രശ്‌നമുള്ള ആളാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുള്ളതെന്ന് ബാര്‍ബാഡിയന്‍ ഗായിക റിഹാന. തോക്ക് കൈവശം വയ്ക്കാനുള്ള അവകാശം സംബന്ധിച്ച പ്രസിഡന്റ് ഡോൾഡ്‌  ട്രംപിന്റെ നിലപാടിനെ വിമര്‍ശിച്ചാണ് റിഹാനയുടെ പ്രതികരണം. വോഗ് ഫാഷന്‍ മാഗസിന്‍ നടത്തിയ അഭിമുഖത്തിലാണ് റിഹാന ആഞ്ഞടിച്ചത്.

യുദ്ധ ആയുധങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ആളുകൾ അമേരിക്കയിൽ  കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതവര്‍ നിയമപരമായി വാങ്ങുന്നവയാണ്. ഇത് അസ്വാഭാവികമാണ്. അതൊരിക്കലും ഒരുകാലത്തും സ്വാഭാവികമല്ല- റിഹാന വ്യക്തമാക്കി.

‘തൊലിയുടെ നിറം നോക്കിയാണ് ഈ ആക്രമണങ്ങളെ തരംതിരിക്കുന്നത്. ഇത് മുഖമടച്ചുള്ള അടിയാണ്. ഇത് വംശീയതയാണ്.ലോകത്തെ ഏറ്റവും വലിയ മാനസിക രോഗിയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നതെന്നും റിഹാന തുറന്നടിച്ചു.

മുമ്പ്, ട്രംപിന്റെ രാഷ്ട്രീയ റാലികളില്‍ തന്റെ പാട്ട് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഈ 31കാരി റദ്ദാക്കിയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍മാത്രം 75.9 മില്യണ്‍ ഫോളോവേഴ്‌സുള്ള റിഹാന അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്‌തിരുന്നു.

Other News