ഒഹായൊ വെടിവയ്പ്പ്:കൊല്ലപ്പെട്ടവരിൽ അക്രമിയുടെ സഹോദരിയും


AUGUST 6, 2019, 2:51 AM IST

ഒഹായൊ:ഒഹായൊ സംസ്ഥാനത്തെ ഡേടൺ നഗരത്തിൽ കൂട്ടവെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരിൽ അക്രമിയുടെ സഹോദരിയും.ഇവിടെ വെടിവയ്പ്പിൽ പ്രതി ഉൾപ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്.27 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു.

ബെൽബ്രൂക്കിൽ നിന്നുള്ള കോണർ ബെറ്റ്സാണ് (24) മാരക പ്രഹരശേഷിയുള്ള തോക്ക് ഉപയോഗിച്ചു വെടിവച്ചത്. ടെക്‌സസിൽ  വെടിവയ്‌പ്പുണ്ടായി 24 മണിക്കൂറിനകമാണ് ഡേടണിൽ അക്രമമുണ്ടായത്.   പോലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ വെടിവച്ചു വീഴ്ത്തിയിരുന്നില്ലെങ്കിൽ നിരവധി പേർ കൊല്ലപ്പെടുമായിരുന്നെന്ന് ഡേടൺ മേയർ പറഞ്ഞു. 

ഡേടണിൽ കൊല്ലപ്പെട്ടവരുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായക്കുറവ് പ്രതിയുടെ സഹോദരി മെഗനാണ്.22 വയസ്.അടുത്ത വർഷം റൈറ്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന്  ഗ്രാജുവേറ്റ്  ചെയ്യേയ്യേണ്ട വിദ്യാർഥിയായിരുന്നു മെഗൻ.  ഈ വർഷം ഇതുവരെ  250 കൂട്ടക്കൊല അമേരിക്കയിൽ നടന്നെന്ന് അധികൃതർ പറഞ്ഞു.

Other News